കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിതുരകേസ്: ജഗതിയെ വെറുതെവിട്ടത് ശരിയെന്ന് ഹൈക്കോടി

  • By Aswathi
Google Oneindia Malayalam News

കോട്ടയം: വിതുര കേസില്‍ നടന്‍ ജഗതി ശ്രീകുമാറിനെ വെറുതെ വിട്ട കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കേസില്‍ ജഗതി കുറ്റക്കാരനാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വിചാരണ കോടതിയുടെ നടപടിയില്‍ ഇടപെടേണ്ടതില്ലെന്ന് ജസ്റ്റിസ് പി ഭവദാസന്‍ പറഞ്ഞു.

ജഗതിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമര്‍മിച്ച ഹര്‍ജിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമക്കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചാണ് വാദം കേട്ടത്.

Jagathy Sreekumar

കോളിളക്കം സൃഷ്ടിച്ച വിതുരക്കേസില്‍ ജഗതി കുറ്റക്കാരനല്ലെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി പ്രഖ്യാച്ചിരിക്കുന്നത്.

മാവേലിക്കരയിലെ ഫേബിയന്‍ ബുക്‌സ് പ്രസാധനം ചെയ്ത സാമൂഹിക പ്രവര്‍ത്തകയും ഫെമിനിസ്റ്റുമായ പ്രൊഫ. ഗീതയുടെ അന്യായങ്ങള്‍ എന്ന പുസ്തകത്തില്‍ നടന്‍ ജഗതിശ്രീ കുമാറിനെക്കുറിച്ച് വിതുര പെണ്‍കുട്ടി പറഞ്ഞ വാക്കുകളും ഉണ്ട്. ജഗതി തന്നെ പീഡിപ്പിച്ചു എന്നതിന് യാതൊരു സംസയവുമില്ലെന്നും, തന്നെ ഉപദ്രവിയ്ക്കാതെ വെറുതെ വിടണമെന്ന നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിയ്ക്കാതെ, മുറിക്കുള്ളില്‍ ഓടിച്ചു പിടിച്ചാണ് ജഗതി തന്നെ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

English summary
In the Vithura case, the Kerala high court has upheld a lower court order that acquitted actor Jagathy Sreekumar of all charge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X