വിതുര പെണ്‍വാണിഭ കേസ്: ഒന്നാം പ്രതി അറസ്റ്റില്‍... രണ്ട് തവണ ഒളിവില്‍, ഒരുതവണ കീഴടങ്ങല്‍
കൊച്ചി: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി പോലീസ് പിടിയില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി സുരേഷിനെ ആണ് പോലീസ് പിടികൂടിയത്. ഹൈദരാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
1996 ല്‍ ആയിരുന്നു വിതുര പെണ്‍വാണിഭ കേസ് ഉണ്ടായത്. അന്ന് കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഒന്നായിരുന്നു ഇത്. കേസിലെ പല പ്രതികളേയും പിന്നീട് കോടതി കുറ്റവിമുക്തമാക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് എടുത്തതിനെ തുടര്‍ന്ന് അന്ന് തന്നെ സുരേഷ് ഒളിവില്‍ പോയിരുന്നു. പിന്നീട് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ല്‍ ഇയാള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. അതിന് ശേഷം ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു.

ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇയാള്‍ വീണ്ടും ഒളിവില്‍ പോയി. കേസില്‍ വിസ്താരം തുടരുന്നതിനിടെ ആയിരുന്നു ഇത്. തുടര്‍ന്ന് പോലീസ് സുരേഷിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
എസ്പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘമാണ് ഇപ്പോള്‍ സുരേഷിനെ ഹൈദരാബാദില്‍ വച്ച് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നായിരുന്നു സുരേഷിനെതിരെയുള്ള കേസ്. ത് കൂടാതെ ഇയാള്‍ക്കെതിരെ ഇരുപതില്പരം കേസുകളുണ്ട്.
സിനിമ താരം ജഗതി ശ്രീകുമാര്‍ ഉള്‍പ്പെട്ട കേസ് ആയിരുന്നു വിതുര കേസ്. ജഗതിയെ പിന്നീട് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 15 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത് ഇതിലെ ഇരുപത് പ്രതികളെ കോടതി വെറുതേ വിട്ടിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications