കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിതുര പെണ്‍വാണിഭ കേസ്: ഒന്നാം പ്രതി അറസ്റ്റില്‍... രണ്ട് തവണ ഒളിവില്‍, ഒരുതവണ കീഴടങ്ങല്‍

Google Oneindia Malayalam News

കൊച്ചി: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി പോലീസ് പിടിയില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി സുരേഷിനെ ആണ് പോലീസ് പിടികൂടിയത്. ഹൈദരാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

1996 ല്‍ ആയിരുന്നു വിതുര പെണ്‍വാണിഭ കേസ് ഉണ്ടായത്. അന്ന് കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഒന്നായിരുന്നു ഇത്. കേസിലെ പല പ്രതികളേയും പിന്നീട് കോടതി കുറ്റവിമുക്തമാക്കുകയും ചെയ്തു.

കൊച്ചി മെട്രോയിലെ 'കുമ്മനടി'... ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അടക്കം നേതാക്കളുടെ വന്‍നിര കോടതിയില്‍! ഇതങ്ങനല്ലെന്ന് ഉമ്മൻ ചാണ്ടി!!!കൊച്ചി മെട്രോയിലെ 'കുമ്മനടി'... ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അടക്കം നേതാക്കളുടെ വന്‍നിര കോടതിയില്‍! ഇതങ്ങനല്ലെന്ന് ഉമ്മൻ ചാണ്ടി!!!

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് എടുത്തതിനെ തുടര്‍ന്ന് അന്ന് തന്നെ സുരേഷ് ഒളിവില്‍ പോയിരുന്നു. പിന്നീട് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ല്‍ ഇയാള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. അതിന് ശേഷം ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു.

Vithura Case

ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇയാള്‍ വീണ്ടും ഒളിവില്‍ പോയി. കേസില്‍ വിസ്താരം തുടരുന്നതിനിടെ ആയിരുന്നു ഇത്. തുടര്‍ന്ന് പോലീസ് സുരേഷിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

എസ്പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘമാണ് ഇപ്പോള്‍ സുരേഷിനെ ഹൈദരാബാദില്‍ വച്ച് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നായിരുന്നു സുരേഷിനെതിരെയുള്ള കേസ്. ത് കൂടാതെ ഇയാള്‍ക്കെതിരെ ഇരുപതില്‍പരം കേസുകളുണ്ട്.

സിനിമ താരം ജഗതി ശ്രീകുമാര്‍ ഉള്‍പ്പെട്ട കേസ് ആയിരുന്നു വിതുര കേസ്. ജഗതിയെ പിന്നീട് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 15 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത് ഇതിലെ ഇരുപത് പ്രതികളെ കോടതി വെറുതേ വിട്ടിരുന്നു.

English summary
Vithura Sex Racket Case: Prime accused Suresh arrested in Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X