കാമുകിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 6-ാം മാസം പെൺകുട്ടി പ്രസവിച്ചു, പ്രതി അറസ്റ്റിൽ
തിരുവനന്തപുരം; കാമുകിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൊളിക്കോട് തേവൻപാറ ഈന്തിവിള തടത്തരികത്തു വീട്ടിൽ ഷറഫുദ്ദീൻ(41)ആണ് അറസ്റ്റിലായത്. ലോറി ഡ്രൈവറായ ഇയാൾ 12 വയസുള്ള പെൺകുട്ടിയുടെ പിതാവാണ്. സംഭവം ഇങ്ങനെ
പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായിരുന്നു ഷറഫുദ്ദീൻ. ഇയാളുടെ വീടിന് സമീപത്ത് തന്നെയാണ് ഇവർ താമസിക്കുന്നത്. പെൺകുട്ടിയടെ അമ്മ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഗർഭിണിയായ പെൺകുട്ടി ആറാം മാസം വീട്ടിൽ പ്രസവിച്ചതോടെയാണ് സംഭവം പുറത്തായത്.

Recommended Video
വീട്ടിൽ പ്രസവിച്ച പെൺകുട്ടിയെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതോടെ വീട്ടുകാർ പോലീസിൽ ഷറഫുദ്ദീനെതിരെ പരാതി നൽകി.
എന്നാൽ കേസെടുത്തതോടെ ഷറഫുദ്ദീൻ ഒളിവിൽ പോയി. തുടർന്ന് പ്രതിയുടെ സുഹൃത്തുക്കളും ബന്ധുക്കളും വഴിയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു. ഇയാൾ തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളിൽ ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്എൽ സുധീഷ് എന്നിവരുടെ നേതൃത്വത്തിലൂടെ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications