വിതുര പീഡനക്കേസ്; ഒന്നാംപ്രതി സുരേഷ് കുറ്റക്കാരന്‍ ;ശിക്ഷ നാളെ
കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി സുരേഷ് കുറ്റക്കാരനെന്ന് കോട്ടയം ജില്ലാ അഡിഷ്ണല്‍ സെക്ഷന്‍സ് കോടതി കണ്ടെത്തി. തടവില്‍ പാര്‍പ്പിക്കല്‍, അനാശാസ്യം, പെണ്‍കുട്ടിയെ ആളുകള്‍ക്ക് കൈമാറല്‍ എന്നീ കുറ്റങ്ങള്‍ നിലില്‍ക്കുമെന്ന് കോടതി വിധിച്ചു. എന്നാല്‍ ബലാല്‍സംഗ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ നാളെ വിധിക്കും.
വിതുര കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. അന്വേഷണ സമയത്ത് പോലീസിന് സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ട് ഘട്ടങ്ങളിലും വിചാരണ നടന്നത്.

Recommended Video
എല്ലാ പ്രതികളെയും കോടതി വിട്ടയച്ച ശേഷം 18 വര്‍ഷം ഒളിവിലായിരുന്ന സുരേഷ് കോടതിയില്‍ കിഴടങ്ങി. എന്നാല്‍ ഒരുവര്‍ഷത്തെ ജയില്‍വസത്തിന് ശേഷം ജാമ്യത്തിലിരിക്കെ വീണ്ടും ഒളിവില്‍ പോവുകയായിരുന്നു. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷിനെ ഹൈദരാബാദില്‍ നിന്നും 2019 ജൂണില്‍ ക്രൈംബ്രാഞ്ച് സംഘമാണ് പിടികൂടിയത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് സുരേഷ്.
1996ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ ഒന്നാം പ്രതിയായ സുരേഷ് തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് പലര്‍ക്കായി കാഴ്ച്ചവെച്ചെന്നായിരുന്നു കേസ്. ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പെണ്‍കുട്ടിയെ സുരേഷ് പീഡിപ്പിച്ച ശേഷം അജിത ബീഗത്തിന് കൈമാറി. പിന്നീട് തടവില്‍ പാര്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ച്ചവെച്ചു. നേരത്തെ സിനിമതാരം ജഗചി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications