കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിതുര പീഡനക്കേസ്‌; ഒന്നാംപ്രതി സുരേഷ്‌ കുറ്റക്കാരന്‍‌ ;ശിക്ഷ നാളെ

Google Oneindia Malayalam News

കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി സുരേഷ്‌ കുറ്റക്കാരനെന്ന്‌ കോട്ടയം ജില്ലാ അഡിഷ്‌ണല്‍ സെക്ഷന്‍സ്‌ കോടതി കണ്ടെത്തി. തടവില്‍ പാര്‍പ്പിക്കല്‍, അനാശാസ്യം, പെണ്‍കുട്ടിയെ ആളുകള്‍ക്ക്‌ കൈമാറല്‍ എന്നീ കുറ്റങ്ങള്‍ നിലില്‍ക്കുമെന്ന്‌ കോടതി വിധിച്ചു. എന്നാല്‍ ബലാല്‍സംഗ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. ശിക്ഷ നാളെ വിധിക്കും.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

വിതുര കേസില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള 24 കേസുകളിലും ഒന്നാം പ്രതിയാണ്‌ സുരേഷ്‌. അന്വേഷണ സമയത്ത്‌ പോലീസിന്‌ സുരേഷിനെ അറസ്‌റ്റ്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്‌ ഒന്നാം പ്രതിയെ ഒഴിവാക്കിയാണ്‌ ആദ്യ രണ്ട്‌ ഘട്ടങ്ങളിലും വിചാരണ നടന്നത്‌.

Rape case

Recommended Video

cmsvideo
കങ്കണയും സന്തോഷ് പണ്ഡിറ്റും എങ്ങനെ ബിജെപിയില്‍ ചേര്‍ന്നെന്ന് ഇപ്പോ മനസ്സിലായി

എല്ലാ പ്രതികളെയും കോടതി വിട്ടയച്ച ശേഷം 18 വര്‍ഷം ഒളിവിലായിരുന്ന സുരേഷ്‌ കോടതിയില്‍ കിഴടങ്ങി. എന്നാല്‍ ഒരുവര്‍ഷത്തെ ജയില്‍വസത്തിന്‌ ശേഷം ജാമ്യത്തിലിരിക്കെ വീണ്ടും ഒളിവില്‍ പോവുകയായിരുന്നു. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷിനെ ഹൈദരാബാദില്‍ നിന്നും 2019 ജൂണില്‍ ക്രൈംബ്രാഞ്ച്‌ സംഘമാണ്‌ പിടികൂടിയത്‌. കൊല്ലം കടയ്‌ക്കല്‍ സ്വദേശിയാണ്‌ സുരേഷ്‌.

1996ലാണ്‌ കേസിനാസ്‌പദമായ സംഭവം നടക്കുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ ഒന്നാം പ്രതിയായ സുരേഷ്‌ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച്‌ പലര്‍ക്കായി കാഴ്‌ച്ചവെച്ചെന്നായിരുന്നു കേസ്‌. ജോലി വാഗ്‌ദാനം ചെയ്‌ത്‌ കൊണ്ടുപോയ പെണ്‍കുട്ടിയെ സുരേഷ്‌ പീഡിപ്പിച്ച ശേഷം അജിത ബീഗത്തിന്‌ കൈമാറി. പിന്നീട്‌ തടവില്‍ പാര്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്‌ച്ചവെച്ചു. നേരത്തെ സിനിമതാരം ജഗചി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരല്ലെന്ന്‌ കണ്ട്‌ കോടതി വെറുതെ വിട്ടിരുന്നു.

English summary
vithura rape case; Kottayam additional section court found Suresh guilty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X