കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിക്കല്‍....എല്ലാം അവരറിഞ്ഞു!! ഇപ്പോള്‍ തന്നെ പഴിചാരുന്നു!!

കേസിനായി നേതൃതം പണം നല്‍കിയില്ലെന്ന് വിവേക്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ നിയമ വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചെന്ന പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ എഐഎസ്എഫ് നേതാവ് വി ജി വിവേക് എല്ലാം വെളിപ്പെടുത്തി രംഗത്ത്. തന്റെ മാത്രം തീരുമാനമല്ല ഇതെന്നും എല്ലാവരും അറിഞ്ഞു തന്നെയാണ് പരാതി പിന്‍വലിച്ചതെന്നും വിവേക് വ്യക്തമാക്കി.

ചുമ്മാ തൊലിച്ച് കളയാമെന്നേയുള്ളൂ' കെ സുരേന്ദ്രനെ വീണ്ടും 'ഉള്ളിസുര' ആക്കി ബല്‍റാം, ഭീഷണിക്ക് മറുപടിചുമ്മാ തൊലിച്ച് കളയാമെന്നേയുള്ളൂ' കെ സുരേന്ദ്രനെ വീണ്ടും 'ഉള്ളിസുര' ആക്കി ബല്‍റാം, ഭീഷണിക്ക് മറുപടി

സോളാര്‍ വ്യഭിചാരം; ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നടന്നത്, ക്യാമറ ഓഫാക്കി...!!വീണ്ടും നാടന്‍ മണിസോളാര്‍ വ്യഭിചാരം; ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നടന്നത്, ക്യാമറ ഓഫാക്കി...!!വീണ്ടും നാടന്‍ മണി

തടിതപ്പാന്‍ ശ്രമം

തടിതപ്പാന്‍ ശ്രമം

കടുത്ത വഞ്ചനയെന്ന് കുറ്റപ്പെടുത്തി എല്ലാം തന്റെ തലയില്‍ ഇട്ട് തടിതപ്പാനാണ് ചിലര്‍ ശ്രമിക്കുന്നത്. കേസ് നടത്തുന്നതിനു വേണ്ടിയുള്ള സാമ്പത്തിക സഹായമൊന്നും എഐഎസ്എഫ് നല്‍കിയില്ലെന്നും പാര്‍ട്ടിയുടെ ലോ അക്കാമദി യൂണിറ്റ് സെക്രട്ടറിയായ വിവേക് വ്യക്തമാക്കി.

കാനത്തെ അറിയിച്ചു

കാനത്തെ അറിയിച്ചു

ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിക്കുന്ന കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചിരുന്നു. കാനം തന്നെ ഏര്‍പ്പെടുത്തിയ വക്കീല്‍ മുഖേനയാണ് കേസ് പിന്‍വലിച്ചത്. ഇത് എഐഎസ്എഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തതായി വിവേക് പറഞ്ഞു.

വ്യക്തിപരം

വ്യക്തിപരം

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പരാതി പിന്‍വലിച്ചത്. നേരത്തേ സമരം ചെയ്ത ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ പരാതി പിന്‍വലിച്ചതും തന്നെ ഇതിനു പ്രേരിപ്പിച്ചതായി വിവേക് വ്യക്തമാക്കി. പരാതി പിന്‍വലിച്ച വിവേകിനോട് ഇതേക്കുറിച്ച് വിശദീകരണം തേടുമെന്നാണ് എഐഎസ്എഫ് നേതൃത്വം നേരത്തേ അറിയിച്ചത്.

ധാരണ പ്രകാരം

ധാരണ പ്രകാരം

വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ മധ്യസ്ഥതയില്‍ എടുത്ത തീരുമാനപ്രകാരമാണ് താന്‍ പരാതി പിന്‍വലിച്ചതെന്നായിരുന്നു ശനിയാഴ്ച വിവേക് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അന്നു നടത്തിയ സമരത്തിന്റെ ഒടുവില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മധ്യസ്ഥതയില്‍ എടുത്ത ധാരണപ്രകാരം എല്ലാ പരാതികളും പിന്‍വലിക്കണമെന്നായിരുന്നു. താന്‍ അതു പാലിക്കുകയാണ് ചെയ്തതെന്നും വിവേക് പറഞ്ഞു.

കാരണം കാണിക്കല്‍ നോട്ടീസ്

കാരണം കാണിക്കല്‍ നോട്ടീസ്

പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് വിവേകിന് ജില്ലാ കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

കാനം കുറ്റപ്പെടുത്തി

കാനം കുറ്റപ്പെടുത്തി

വിവേക് പരാതി പിന്‍വലിച്ചത് വ്യക്തിപരമായ തീരുമാനമാണെന്നാണ് കാനം നേരത്തേ കുറ്റപ്പെടുത്തിയത്. പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 കേസ്

കേസ്

പട്ടിക ജാതി/ പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ലക്ഷ്മി നായര്‍ക്കെതിരേ പേരൂര്‍ക്കട പോലീസ് കേസെടുത്തത്. കേസ് ചോദ്യം ചെയ്ത് ലക്ഷ്മി നായര്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു.

English summary
Lakshmi nair petition issue: Vivek says aisf leadership knows everything
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X