കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മിനായര്‍ക്കെതിരായ പരാതി പിന്‍വലിച്ചതെന്തിന്? വിദ്യാഭ്യാസ മന്ത്രി? പരാതിക്കാരന്‍ പറയുന്നത്!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നാര്‍ക്കെതിരായ കേസ് പിന്‍വലിച്ചത് വിദ്യാഭ്യാസമന്ത്രിയുമായുള്ള ചര്‍ച്ചയിലെടുത്ത ധാരണപ്രകാരമാണെന്ന് പരാതിക്കാരന്‍. ജാതി അധിക്ഷേപം നടത്തിയെന്ന പരപാതിയാണ് വിവേക് വിജയഗിരി പിന്‍വലിച്ചത്.

സമരത്തിന്റെ അവസാനം വിദ്യാഭ്യാസമന്ത്രിയുടെ മധ്യസ്ഥതയില്‍ എടുത്ത ധാരണപ്രകാരം സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എല്ലാ പരാതികളും പിന്‍വലിക്കണമെന്ന് ഉണ്ടായിരുന്നു.ഇതനുസരിച്ചാണ് പരാതി പിന്‍വലിച്ചതെന്ന് വിവേക് പറഞ്ഞു.

 പ്രസ്ഥാനത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ചു

പ്രസ്ഥാനത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ചു

ചര്‍ച്ചയില്‍ ഉയര്‍ന്ന തീരുമാനം പാലിക്കുകയാണ് താന്‍ ചെയ്തതെന്നും അതുവഴി തന്റെ പ്രസ്ഥാനത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ചെന്നും വിവേക് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കുന്നു.

 വിദ്യാര്‍ത്ഥികളുടെ അഭിപ്രായവും മാനിച്ചു

വിദ്യാര്‍ത്ഥികളുടെ അഭിപ്രായവും മാനിച്ചു

കേസിന്റെ സാങ്കേതികത്വവും സാക്ഷിമൊഴി നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ അസൗകര്യവും ക്യാംപസിലെ എസ്‌സിഎടി വിദ്യാര്‍ത്ഥികളുടെ അഭിപ്രായവും താന്‍ മാനിച്ചതായും വിവേക് പറയുന്നു.

 ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു

സമരത്തിനിടെ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളും സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന എഐഎസ്എഫുകാരായിരുന്ന വിവേക് വിജയഗിരിയും ശെല്‍വവുമാണ് ലക്ഷ്മിനായര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതി ആദ്യം ഉന്നയിക്കുന്നതും പോലീസില്‍ നല്‍കുന്നതും.

ചാനലുകളും മാധ്യമങ്ങളും പേരും ഫോട്ടോയും വച്ച് ആഘോഷിച്ചു

ചാനലുകളും മാധ്യമങ്ങളും പേരും ഫോട്ടോയും വച്ച് ആഘോഷിച്ചു

കഴിഞ്ഞ ദിവസം മുതലാണ് എനിക്കെതിരെ എഫ്ബിയില്‍ കേസ് പിന്‍വലിച്ചതിനെപ്പറ്റി വ്യാപകമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ച് തുടങ്ങിയത്. ഞാന്‍ ' പ്രമുഖനായ ഇര' ആകാത്തതിനാല്‍ എന്റെ പേരും ഫോട്ടോയും സമരത്തിനിടയില്‍ എടുത്ത വീഡിയയും ഉപയോഗിച്ച് ചാനല്‍ ചര്‍ച്ച വരെ നടത്തുകയുണ്ടായി എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവേക് ആരോപിക്കുന്നു.

 ഒരു പ്രവര്‍ത്തകന്‍ മാത്രം

ഒരു പ്രവര്‍ത്തകന്‍ മാത്രം

ഞാന്‍ ഒരു എഐഎസ്എഫ് നേതാവല്ല, പ്രവര്‍ത്തകര്‍ മാത്രമാണ്. നേതാവ് എന്ന പ്രചരണം പിന്‍വലിക്കണമെന്ന് അപേക്ഷിക്കുന്നുവെന്നും . പിന്നെ പരാതി പിന്‍വലിച്ചത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. കാരണം ഞാന്‍ വ്യക്തിപരമായാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

 കേസ് പിന്‍വലിക്കുന്നത് ആലോചിച്ചെടുത്ത തീരുമാനം

കേസ് പിന്‍വലിക്കുന്നത് ആലോചിച്ചെടുത്ത തീരുമാനം

കേസ് പിന്‍വലിച്ചത് വളരേയേറെ ആലോചിച്ച് എടുത്ത തീരുമാനമാണ്. സത്യത്തില്‍ ഈ പരാതി നല്‍കിയതിന് ശേഷം കടുത്ത മാനസികവാസ്ഥയിലായിരുന്നു. ക്യാമ്പസില്‍ എഐഎസ്എഫ് പ്രവര്‍ത്തകന്‍ എന്ന് അറിയപ്പെട്ടിരുന്ന എന്നെ, പിന്നീട് 'പരാതിക്കാരന്‍ ' എന്ന് അറിയപ്പെടാന്‍ തുടങ്ങി.ഒരു തരം വേര്‍ത്തിരിവ് അനുഭവപ്പെട്ടു.ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ പോലും തല്ലിയാല്‍ അട്രോസിറ്റി ആകും എന്ന് വരയുള്ള സംസാരം കേട്ടുവെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

സുഹൃത്തുക്കളുടെ ആശങ്കകള്‍ മാറും

കേസിന്റെ ജഡ്ജ്‌മെന്റ് കിട്ടുമ്പോഴേക്കും പ്രിയ സുഹൃത്തുക്കളുടെ മറ്റ് ആശങ്കകള്‍ കൂടി അസ്തമിക്കുമെന്ന് പറഞ്ഞാണ് വിവേക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

സമഗ്രമദ്യ നയം, ടോഡി ബോര്‍ഡ്....വനിത പ്രാതിനിധ്യം;എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യങ്ങള്‍ കേട്ടാല്‍ ഞെട്ടും!കൂടുതല്‍ വായിക്കാം

വെള്ളാപ്പള്ളിയെ തോല്‍പ്പിക്കാനാവില്ല മക്കളേ!എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര ജയം...കൂടുതല്‍ വായിക്കാം

കൂടുതല്‍ വായിക്കാംകൂടുതല്‍ വായിക്കാം

English summary
Vivek Vijayagiri's Facebook post about Law academy issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X