കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കിന് പുല്ലുവില; തോമസ് ചാണ്ടിക്ക് വേണ്ടി വിവേക് തന്‍ഖ ഹാജരാകും

  • By Sanoop
Google Oneindia Malayalam News

കൊച്ചി: ഭൂമി കൈയ്യേറ്റ കേസില്‍ തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകുമെന്ന് കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖ പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തള്ളിയാണ് വിവേക് തന്‍ഖ ഹൈക്കോടതിയില്‍ ഹാജരാകുന്നത്.

ഉമ്മന്‍ ചാണ്ടി സ്വയം കുറ്റം സമ്മതിക്കുന്നു... ആ വാക്കുകള്‍ അതിനു തുല്യം, വീണ്ടും ഞെട്ടിച്ച് സരിതഉമ്മന്‍ ചാണ്ടി സ്വയം കുറ്റം സമ്മതിക്കുന്നു... ആ വാക്കുകള്‍ അതിനു തുല്യം, വീണ്ടും ഞെട്ടിച്ച് സരിത

തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകരുതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ തന്‍ഖയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്‍ഖ അത് ചെവികൊണ്ടില്ല, എന്നാല്‍ പാര്‍ട്ടിയുമായി ഇതിന് ബന്ധമില്ലെന്നും അഭിഭാഷകന്‍ എന്ന നിലയില്‍ തന്റെ ജോലി മാത്രമാണിതെന്നും താന്‍ തോമസ് ചാണ്ടി കേസില്‍ ഹാജരാകുന്നതെന്നും തന്‍ഖ അറിയിച്ചു.

vivekthankha

നേരത്തെ ലോട്ടറിക്കേസില്‍ സാന്‍ഡിയാഗോ മാര്‍ട്ടിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി ഹാജരായത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തോമസ് ചാണ്ടിക്കെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംപി തന്നെ അദ്ദേഹത്തിനി വേണ്ടി ഹാജരാകുന്നത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് നാണക്കേടുണ്ടാക്കുമെന്ന കാര്യത്തില്‍ സംശമില്ല.

എന്നാല്‍ വിവേക് തന്‍ഖിയെ കരിങ്കൊടിയോടുകൂടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരവേറ്റത്. വിവേക് തന്‍ഖിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനത്തിന്റെ മുകളിലേക്ക് ചാടികയറുകയും ചെയ്തു. കോണ്‍ഗ്രസ് എംപിക്കെതിരെ പരാക്രമം യൂത്ത് കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

English summary
congress mp and advocate vivek thankha says he will appear for thomas chandy in land case. kpcc president mm hassan told dont appear in that case but vivek thankha told that its his proffesion so will appear for this case. youth congress workers protested against vivek thankha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X