• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ് ഡയലോഗ് നിര്‍ത്തൂ... ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കൂ; മുഖ്യമന്ത്രിയോട് വി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ വേണ്ട നടപടികളാണ് കൈക്കൊള്ളേണ്ടത് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആണ് ആക്രമിക്കപ്പെട്ടത് എന്നും വി മുരളീധരന്‍ പറഞ്ഞു. 200 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് അദാനി ഗ്രൂപ്പ് അവകാശപ്പെടുന്നത്. ആ സമയത്തെല്ലാം മാളത്തിലിരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പിന്നീട് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി മാസ് ഡയലോഗുമായി പ്രത്യക്ഷപ്പെട്ടു എന്നും അദ്ദേഹം പരിഹസിച്ചു. മാസ് ഡയലോഗ് അല്ല വേണ്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താന്‍ പറ്റണം, അതിന് സാധിക്കുന്നില്ല എങ്കില്‍ രാജി വെച്ച് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയണം എന്നും വി മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിവാരിതേക്കുക എന്നത് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റേയും സി പി ഐ എമ്മിന്റേയും ലക്ഷ്യം എന്നും വി മുരളീധരന്‍ ആരോപിച്ചു.

1

ഗവര്‍ണര്‍ ബി ജെ പിക്ക് വേണ്ടി കത്ത് നല്‍കിയതല്ല എന്നും രാജ്ഭവനില്‍ വരുന്ന ഏതൊരു പരാതിയും മുഖ്യമന്ത്രിയുടെ ഓഫിസിന് അയക്കുക എന്ന നടപടി ക്രമം പാലിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും അദ്ദേഹം അവകാശപ്പെട്ടു. മാധ്യമങ്ങളെ കൂട്ടിപിടിച്ച് ഗവര്‍ണറെ അധിക്ഷേപിക്കാന്‍ ദുഷ്പ്രചാരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും അദ്ദേഹം ആരോപിച്ചു.

300 ഐഫോണുമായി യുവാവിന്റെ രാത്രിയാത്ര..!! കുതിച്ചെത്തി മോഷ്ടാക്കള്‍..; പിന്നീട് സംഭവിച്ചത് ഇങ്ങനെ, ഞെട്ടല്‍300 ഐഫോണുമായി യുവാവിന്റെ രാത്രിയാത്ര..!! കുതിച്ചെത്തി മോഷ്ടാക്കള്‍..; പിന്നീട് സംഭവിച്ചത് ഇങ്ങനെ, ഞെട്ടല്‍

2

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തില്‍ നടന്ന പി ആര്‍ ജോലികളുടെ മറുപുറം ഇന്ന് കേരളം കാണുന്നുണ്ട്. ക്രമസമാധാനപാലനത്തിലെ വീഴ്ചയായാലും സ്വജനപക്ഷപാതവും അഴിമതിയുമായാലും ചോദ്യംചെയ്യേണ്ട സംസ്ഥാനത്തെ പ്രതിപക്ഷം എവിടെ ആണ് എന്നും വി മുരളീധരന്‍ ചോദിച്ചു. വിഴിഞ്ഞം വിഷയത്തില്‍ നേരത്തേയും സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിച്ച് വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

കാറിന് പറഞ്ഞ മൈലേജില്ല..; തൃശൂര്‍ കോടതി വിധിച്ച നഷ്ടപരിഹാരം കേട്ടോ, പണികിട്ടിയത് പ്രമുഖ കമ്പനിക്ക്കാറിന് പറഞ്ഞ മൈലേജില്ല..; തൃശൂര്‍ കോടതി വിധിച്ച നഷ്ടപരിഹാരം കേട്ടോ, പണികിട്ടിയത് പ്രമുഖ കമ്പനിക്ക്

3

വിഴിഞ്ഞത്ത് ശബരിമലയില്‍ അയ്യപ്പന്‍മാരെ നേരിട്ടതിന്റെ പത്തിലൊരു പൊലീസ് സന്നാഹം പോലും ആയുധങ്ങളുമായി എത്തിയവരെ നേരിടാനുണ്ടായിരുന്നില്ല എന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം പാലിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. വിഴിഞ്ഞത്ത് കലാപ സമാനമായ സാഹചര്യമാണ് ഉണ്ടായത് എന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.

താളം പിടിക്കാന്‍ പാടില്ല, അത്രയും സാഡിസ്റ്റായിരുന്നു അയാള്‍; മുന്‍ ഭര്‍ത്താവിനെ കുറിച്ച് വൈക്കം വിജയലക്ഷ്മിതാളം പിടിക്കാന്‍ പാടില്ല, അത്രയും സാഡിസ്റ്റായിരുന്നു അയാള്‍; മുന്‍ ഭര്‍ത്താവിനെ കുറിച്ച് വൈക്കം വിജയലക്ഷ്മി

4


ജനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്ന തരത്തില്‍ ഗുരുതരമായ ഒരു സാഹചര്യമുണ്ടായിട്ടും എവിടെപ്പോയി ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി എന്നും കേന്ദ്ര മന്ത്രി പരിഹസിച്ചിരുന്നു. കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് നാഥനില്ല. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് ഇത്രയും കാര്യങ്ങള്‍ സംഭവിക്കുന്നത്. ഊരിപിടിച്ച വാളിനിടയിലൂടെ നടന്ന മുഖ്യമന്ത്രി ഇതുപോലുള്ള സാഹചര്യം വരുമ്പോള്‍ അതെന്താണ് വ്യക്തമാക്കാത്തത് എന്നും മുരളീധരന്‍ ചോദിച്ചിരുന്നു.

English summary
Vizhinjam Clash: V Muraleedharan again lashes out Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X