കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയേക്കാള്‍ 'ഭീകരമോ' പിണറായി ഭരണം... വിഴിഞ്ഞത്തിന്റെ പരിസ്ഥിതി അനുമതി അദാനിക്ക് വിറ്റോ?

Google Oneindia Malayalam News

ദില്ലി: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അദാനിയ്ക്ക് പദ്ധതി തീറെഴുതിക്കൊടുത്തു എന്ന് ആരോപിച്ച പിണറായി വിജയന്റെ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ആരേയും അമ്പരപ്പിയ്ക്കും(സാങ്കേതികമായി, പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം നടന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്).

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതികാനുമതി അദാനി പോര്‍ട്‌സിന്റെ പേരിലാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2016 മെയ് 27 നാണ് കത്ത് അയച്ചിട്ടുള്ളത്.

Vizhinjam

ദേശീയ ഹരിത ട്രൈബ്യൂണലില്‍ വിഴിഞ്ഞം കേസ് വാദത്തിന് എടുത്തപ്പോഴാണ് കത്തിനെ സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെട്ടത്. കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ കൃഷ്ണന്‍ വേണുഗോപാലിന് ഇങ്ങനെ ഒരു കത്തിനെ കുറിച്ച് പോലും അറിവില്ലായിരുന്നു എന്നതാണ് ഞെട്ടിപ്പിയ്ക്കുന്ന സത്യം.

Vizhinjam

ജോസഫ് വിജയന്‍ എന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച രേഖകള്‍ അടക്കമുള്ള കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പരസ്യപ്പെടുത്തിയത്. തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനും ആയ ഹരീഷ് വാസുദേവന്‍ അടക്കമുള്ളവര്‍ പ്രതികരണവുമായി രംഗത്തെത്തി.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് ആണ് പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. അതുകൊണ്ട് സര്‍ക്കാരിന്റെ അറിവില്ലാതെ ഇങ്ങനെ ഒരു കത്ത് അയക്കപ്പെടില്ലെന്ന് ഉറപ്പാണ്.

എന്നാല്‍ ഇതിലും ചില ആശയക്കുഴപ്പങ്ങളുണ്ട്. 2016 മെയ് 25 നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. മെയ് 27 നാണ് ഇങ്ങനെ ഒരു കത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചിട്ടുള്ളത്. അധികാരത്തിലേറി രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തി എന്നത് വിശ്വാസ്യയോഗ്യമല്ല.

കഴിഞ്ഞ സര്‍ക്കാര്‍ തന്നെ ആയിരിക്കാം ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍ എന്ന് കരുതേണ്ടിവരും. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് രൂപീകരിച്ച വിഴിഞ്ഞം തുറമുഖ കന്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ആണ് ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് സൂചനകള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്ത് എന്തെങ്കിലും ചെയ്യുമോ എന്ന ഭയമാകാം ഇങ്ങനെ ഒരു കത്തയക്കാന്‍ അപ്പോഴത്തെ അധികൃതരെ പ്രേരിപ്പിച്ചതെന്നും കരുതാം.

എന്നാല്‍ മെയ് 26 ന് അയച്ച കത്ത് സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു എന്നതും വിഷയമാണ്. സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമാണെങ്കില്‍ അതില്‍ നിര്‍ബന്ധമായും ഇടപെടേണ്ടതായിരുന്നു. അത് നടന്നിട്ടില്ലെന്ന് മാത്രമല്ല, ഇത്തരം ഒരു വിവരം സര്‍ക്കാര്‍ അഭിഭാഷകനെ അറിയിക്കുക പോലും ചെയ്തിട്ടില്ല.

English summary
Vizhinjam International Seaport Limited wrote letter to central Environmental Ministry to transfer Ecological Clearance to Adani Ports. It happened only after two days Pinarayi Government took charge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X