കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ 5 വര്‍ഷം ഇരുന്ന സീറ്റില്‍ ഇത്തവണയും ഇരിക്കേണ്ടി വന്നില്ലേ: സതീശനെ പരിഹസിച്ച് മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണങ്ങള്‍ തള്ളി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെങ്കിലും അത്ഭുതം തോന്നിയില്ലെന്നാണ് മന്ത്രി അഭിപ്രായപ്പെടുന്നത്. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ഏറ്റവും വേഗത്തിൽ സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. മന്ത്രിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കെപിസിസി പുനസംഘടന: ആ 12 പേരും ഭാരവാഹികളായി ഉണ്ടാവില്ല, അതൃപ്തി ശക്തംകെപിസിസി പുനസംഘടന: ആ 12 പേരും ഭാരവാഹികളായി ഉണ്ടാവില്ല, അതൃപ്തി ശക്തം

കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഓഖി, രണ്ട് പ്രളയം, കോവിഡ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും മഹാമാരിയും വന്നതൊന്നും ബഹുമാന്യനായ പ്രതിപക്ഷ നേതാവ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു, അത്ഭുതം തോന്നിയില്ല. ഇത്തരം നിലപാടുകൾ കാരണമാണല്ലോ കഴിഞ്ഞ 5 വര്‍ഷം ഇരുന്ന അതേ സീറ്റില്‍ തന്നെ ഈ പ്രവശ്യവും യു ഡി എഫിന് ഇരിക്കേണ്ടി വന്നത്. അദാനി ഗ്രൂപ്പുമായി യു ഡി എഫ് കരാറില്‍ ഒപ്പിട്ടതിന് ശേഷം പ്രാഥമിക നടപടികള്‍ മാത്രമാണ് യു ഡി എഫ് ഭരണസമയത്ത് നടന്നിട്ടുള്ളത്.

ahammed-devarkovil-

എന്നാൽ ഈ പ്രയാസഘട്ടങ്ങളെയെല്ലാം അതിജയിച്ച് 60% നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇതിനകം വിഴിഞ്ഞത്ത് നടന്നിട്ടുണ്ട്. പാറ ലഭ്യമാകുന്നതിന് വന്ന കാലതാമസമാണ് ബ്രേക്ക്‌ വാട്ടർ നിർമ്മാണം വൈകാൻ കാരണം. പാറയുടെ ലഭ്യത ഉറപ്പു വരുത്തുവാൻ സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തി വരികയുമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച്ച തമിഴ്നാട് മന്ത്രി ഇ.വി വേലുവുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ പുറത്തു നിന്ന് കല്ലു കൊണ്ടുവരുന്നതിനുള്ള സാമ്പത്തിക പ്രശ്നങ്ങളും പരിഗണിക്കേണ്ടിവരും. ഇക്കാര്യങ്ങൾ പരിശോധിക്കുവാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡിയായി ഗോപാലകൃഷ്ണൻ ഐ.എ.എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

ഈ ആഴ്ചയിൽ തന്നെ പോർട്ട് ആസ്ഥാനത്ത് വിസിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും. വർക്ക് കൗണ്ട്ഡൗൺ കലണ്ടർ ഉൾപ്പെടെ പ്ലാൻ ചെയ്തിട്ടുണ്ട്. എല്ലാ ആഴ്ചയും പ്രവർത്തന അവലോകനത്തിനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ഏറ്റവും വേഗത്തിൽ സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആരോപണമുന്നയിക്കുന്നവർ വിഴിഞ്ഞം പോർട്ടിന്റെ നിലവിലെ നിർമ്മാണ പ്രവർത്തികൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ ശ്രമിക്കുക. ആര് എതിർത്താലും ഈ സ്വപ്നം സമയബന്ധിതമായി പൂവണിയുക തന്നെ ചെയ്യും.

Recommended Video

cmsvideo
K Surendran about VD Satheeshan and Pinarayi Vijayan | Oneindia Malayalam

English summary
Vizhinjam port development: Ahmed DevarKovil mocks Opposition leader VD Satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X