കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ ബഹിഷ്കരണത്തോടെ, വിഴിഞ്ഞം പദ്ധതി ശനിയാഴ്ച മിഴിതുറക്കും

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന് ശനിയാഴ്ച തറക്കല്ലിടും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയാകും.

വിഴിഞ്ഞം മുക്കോലയില്‍ വൈകിട്ട് നാലുമണിക്കാണ് ഉദ്ഘാടനം. മന്ത്രി കെ ബാബു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവിനെയടക്കം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയേയും കെ ബാബുവിനേയും ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് എല്‍ഡിഎഫ് തീരുമാനം.

vizhinjam

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ഡീപ്‌വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് സീപോര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് ആകെ ചിലവ് 7525 കോടിയാണ്. അതില്‍ കേരള സര്‍ക്കാര്‍ 2280 കോടിയും കേന്ദ്രസര്‍ക്കാര്‍ 817.8 കോടി രൂപയും മുടക്കും. ബാക്കി തുക അദാനി പോര്‍ട്ട് വഹിക്കും.

നാല് വര്‍ഷമാണ് നിര്‍മാണ കാലാവധിയെങ്കിലും 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ആവുമെന്നാണ് ആദാനി ഗ്രൂപ്പിന്റെ വാഗ്ദാനം. ആദാനി ഗ്രൂപ്പ് രാജ്യത്ത് നിര്‍മ്മിക്കുന്ന 9-ാമത്തെ തുറമുഖമാണ് വിഴിഞ്ഞത്തേത്. ചിങ്ങം ഒന്നിനാണ് അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. നവംബര്‍ ഒന്നിന് നിര്‍മാണം ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

English summary
Kerala Chief Minister Oommen Chandy will lay the foundation stone for the proposed Rs 7,525-crore Vizhinjam port near here on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X