വിഴിഞ്ഞത്തിന് പച്ചക്കൊടി
ദില്ലി:വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖത്തിന് പരിസ്ഥിതി സമിതിയുടെ അനുമതി ലഭിച്ചു. ഒന്നാം ഘട്ടത്തില്‍ 17 ഉപാധികളോടെയാണ് അനുമതി നല്‍കിയിട്ടുളളത്. പരിസ്ഥിതി സമിതിയുടെ ശുപാര്‍ശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുന്നതോടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകും.
വിഴിഞ്ഞത്ത് തുറമുഖം വന്നാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷമാണ് സമിതിയുടെ ശുപാര്‍ശ. അനില്‍ റസ്ദാന്‍ ആയിരുന്നു സമിതിയുടെ ചെയര്‍മാര്‍.

തുറമുഖം നിലവിലെ മത്സ്യബന്ധന മേഖലയെ ബാധിക്കരുത്, തെളിവെടുപ്പിനിടെ പൊതു ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കണം, പദ്ധതിക്കായി മലിനീകരണ ബോര്‍ഡിന്റെ അനുമതി സംസ്ഥാന സര്‍ക്കാര്‍ തന്നെ സ്വന്തമാക്കണം, ജനജീവിതത്തെ ഒരു തരത്തിലും പദ്ധതി ബാധിക്കരുത് തുടങ്ങിയ നിബന്ധനകളാണ് പരിസ്ഥിതി സമിതി മുന്നോട്ട് വച്ചിട്ടുള്ളത്.
പരിസ്ഥിതി അനുമതി ലഭിക്കുന്നതിന് മുമ്പ് പദ്ധതി പ്രദേശത്ത് സംസ്ഥാന സര്‍ക്കാര്‍ റോഡ് നിര്‍മിച്ചിരുന്നു. തുറമുഖ പ്രദേശത്തേക്ക് 600 മീറ്ററില്‍ അനുബന്ധ റോഡ് നിര്‍മിച്ചതായിരുന്നു ഇത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് തെറ്റ് ഏറ്റുപറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ റോഡ് നിര്‍മിച്ചത്. എല്‍ഡിഎഫ് സര്‍ക്കരിന് പറ്റിയ പിഴവായിട്ടാണ് ഇക്കാര്യം മന്ത്രാലയത്തെ അറിയിച്ചിട്ടുള്ളത്.
4000 പേജ് വരുന്നതാണ് പരിസ്ഥിതി സമിതി തയ്യറാക്കിയ റിപ്പോര്‍ട്ട്. വിഴിഞ്ഞത്തെ മീന്‍ പിടിത്തം, ടൂറിസം, കടല്‍തീരം തുടങ്ങിയവയെ കുറിച്ച് സമിതി വിശദമായ പഠനം നടത്തിയിട്ടുണ്ട്. നാലായിരം കോടിയോളം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications