കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യായമായവയെല്ലാം സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്‌, സമരത്തിൽ നിന്നം പിൻമാറണമെന്ന് എൽഡിഎഫ്

Google Oneindia Malayalam News

തിരുവന്തപുരം: കേരള വികസനത്തിന്‌ ഏറെ സഹായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളില്‍ നിന്ന്‌ സമരക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ. കേരളത്തിന്റെ വികസനത്തിന്‌ പ്രധാനപ്പെട്ടതാണ്‌ പശ്ചാത്തല മേഖലയിലെ വികസനം. അതില്‍ സുപ്രധാനമായ സ്ഥാനമാണ്‌ വിഴിഞ്ഞം തുറമുഖത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 djrjgt-1610181367-1635335644-1668

ലോകത്തിന്റെ തുറമുഖ ഭൂപടത്തില്‍ ശ്രദ്ധേയമായ പദ്ധതി എന്ന നിലയിലാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ പദ്ധതിയെ കണ്ടിട്ടുള്ളത്‌. അതുകൊണ്ട്‌ തന്നെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ദൗര്‍ബല്യങ്ങള്‍ കഴിയുന്നത്ര പരിഹരിച്ചുകൊണ്ട്‌ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളുമായി എൽഡിഎഫ് സർക്കാർ ശക്തമായി മുന്നോട്ടുപോയത്‌. കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ഇതിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ പല ഘട്ടങ്ങളിലും ഉയര്‍ന്നുവന്നതാണ്‌. അതിനെയെല്ലാം മറികടന്ന്‌ അവ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്‌. ഈ അവസരത്തിലാണ്‌ ഒരു തരത്തിലും അംഗീകരിക്കാനാവാത്ത മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട്‌ ചിലര്‍ പ്രക്ഷോഭവുമായി മുന്നോട്ടുവന്നത്‌.

ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ള പരാതികളെയെല്ലാം പരിശോധിച്ച്‌ ന്യായമായവയെല്ലാം സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്‌. ആ ഘട്ടത്തിലാണ്‌ പദ്ധതി തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള ആവശ്യവുമായി ചിലര്‍ ഗൂഢ ലക്ഷ്യങ്ങളുമായി മുന്നോട്ടു വന്നിട്ടുള്ളത്‌. ഇത്‌ കേരളത്തിന്റെ വികസനത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാകില്ല.
സമാധാനപരമായ ജീവിതവും, സൗഹാര്‍ദപരമായ ബന്ധങ്ങളും നിലനില്‍ക്കുന്ന കേരളത്തിന്റെ കടല്‍ തീരത്തെ സംഘര്‍ഷഭരിതമാക്കാനുള്ള ഗൂഢശ്രമങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്‌. ഇക്കാര്യങ്ങളിലെല്ലാം തികഞ്ഞ ജാഗ്രത പുലര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയണം, ഇപി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി 29ന് ഉദ്ഘാടനം ചെയ്യും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വിദഗ്ധ സംഗമവും സെമിനാറും 29ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും.

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡി. ഗോപാലകൃഷ്ണൻ സ്വാഗതം പറയും. തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജു പദ്ധതി വിശദീകരണം നടത്തും. തുടർന്ന് വിദഗ്ധർ വിഷയാവതരണം നടത്തും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ മുൻ ശാസ്ത്രജ്ഞനും എൽ ആൻഡ് ടി ഇൻഫ്രാ എൻജിനിയറിങ് തുറമുഖ- പരിസ്ഥിതി വിഭാഗം തലവനുമായ രാജേഷ് പി.ആർ. 'വിഴിഞ്ഞം തുറമുഖത്തിന്റെ ആഘാതം സമീപ തീരങ്ങളിൽ - പഠന വെളിച്ചത്തിൽ' എന്ന വിഷയം അവതരിപ്പിക്കും.

'തീര രൂപീകരണത്തിലെ അടിസ്ഥാന തത്വങ്ങൾക്ക് വിഴിഞ്ഞം തുറമുഖ വികസനത്തിലുള്ള പ്രാധാന്യ' ത്തെക്കുറിച്ച് ഇൻഡോമർ കോസ്റ്റൽ ഹൈഡ്രോളിക്സ് ലിമിറ്റഡ് എം.ഡിയും ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ഓഷ്യൻ എൻജിനിയറിങ് വിഭാഗത്തിലെ മുൻ തലവനും ശാസ്ത്രജ്ഞനുമായ ഡോ. പി. ചന്ദ്രമോഹനും 'തിരുവനന്തപുരം കടൽതീരത്തെ മാറ്റങ്ങൾ - യഥാർത്ഥ ഘടകങ്ങളുടെ അടിസ്ഥാനത്തിലെ വിലയിരുത്തലി' നെക്കുറിച്ച് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മറൈൻ ജിയോസയൻസ് ഗ്രൂപ്പ് മേധാവി ഡോ. എൽ. ഷീല നായരും സംസാരിക്കും.

കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന നടക്കുന്നു; എ വിജയരാഘവന്‍കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന നടക്കുന്നു; എ വിജയരാഘവന്‍

ഗേൾഫ്രണ്ടിനെ കുറിച്ച് അറിയണമെന്ന് അലീന പടിക്കൽ, സൂരജിന്റെ വാക്കുകൾ ഇങ്ങനെ, വൈറൽഗേൾഫ്രണ്ടിനെ കുറിച്ച് അറിയണമെന്ന് അലീന പടിക്കൽ, സൂരജിന്റെ വാക്കുകൾ ഇങ്ങനെ, വൈറൽ

ദില്‍ഷ ചെയ്തതല്ല ബ്ലെസ്‌ലി ചെയ്തത്: എന്താണ് ക്യൂ ആർ കോഡ് വിഷയം, ബ്ലെസ്‌ലിയുടെ അനിയന്‍ പറയുന്നുദില്‍ഷ ചെയ്തതല്ല ബ്ലെസ്‌ലി ചെയ്തത്: എന്താണ് ക്യൂ ആർ കോഡ് വിഷയം, ബ്ലെസ്‌ലിയുടെ അനിയന്‍ പറയുന്നു

English summary
vizhinjam port issue; government has resolved all the reasonable issues says ldf convener
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X