Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം; സര്‍വകക്ഷിയോഗത്തിന് പിണറായിയുടെ പിന്തുണ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ നല്‍കിയതില്‍ അഴിമതി ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതിനാല്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു.

ഇതിനു തൊട്ടുപിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി സര്‍ക്കാര്‍ നീക്കത്തിനെ സ്വാഗതം ചെയ്തത്. പദ്ധതി നടത്തിപ്പിനെ വിമര്‍ശിച്ചത് അത് മുടക്കാനായിട്ടല്ല. പദ്ധതി സാക്ഷാത്കരിച്ചു കാണാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായ കമ്മിറ്റിയാണ്, അദാനി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനമെടുത്തത്. അങ്ങനെ തീരുമാനിച്ചതില്‍ ഒട്ടേറെ അവ്യക്തതകള്‍ ഉണ്ട്.

pinarayi

ഇത് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. പദ്ധതി കുറ്റമറ്റ രീതിയിലാണ് നടത്തുന്നതെന്ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തില്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പിണറായി പറഞ്ഞു. പ്രതിപക്ഷ കക്ഷികളെ വിശ്വാസത്തിലെടുത്ത്, എല്ലാവരുടെയും ബോധ്യത്തോടെ ചെയ്യേണ്ട കാര്യം ഏകപക്ഷീയമായി ചെയ്യുമ്പോഴാണ് ദുരൂഹത സൃഷ്ടിക്കപ്പെടുന്നത്.

മലയാളിയുടെ വികസന മോഹത്തിന്റെ മറപറ്റി അഴിമതി നടത്താനുള്ള ഒരു നീക്കത്തെയും അനുവദിക്കാനാവില്ല എന്ന് സര്‍ക്കാരിനെ ആവര്‍ത്തിച്ചു ഓര്‍മ്മിപ്പിക്കുന്നു. വിഴിഞ്ഞം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എല്ലാ സഹായവും ഉണ്ടാകും. ക്രമം വിട്ട രീതികളെ എതിര്‍ക്കുകയും ചെയ്യുമെന്നും പിണറായി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+