വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കരണ്‍ അദാനി
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് അദാനി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കരണ്‍ അദാനി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
1000 ദിവസത്തിനകം തന്നെ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് കിരണ്‍ അദാനി പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചു നടത്തിയ കൂടികാഴ്ചയില്‍ വെച്ചാണ് ഇക്കാര്യം പറഞ്ഞത്. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.

തുറമുഖ നിര്‍മ്മാണത്തില്‍ നിന്നും അദാനി ഗ്രൂപ്പ് പിന്മാറി എന്ന വ്യാജ വാര്‍ത്ത വന്നിരുന്നു.വിഴിഞ്ഞത്തിനേക്കാള്‍ വന്‍ പദ്ധതിയായ കുളച്ചല്‍ തുറമുഖ പദ്ധതിയിലേയ്ക്കാണ് അദാനിയുടെ നോട്ടം എന്നായിരുന്നു വാര്‍ത്തകള്‍. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ ചര്‍ച്ചയാണിത്.












Click it and Unblock the Notifications