Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഴിഞ്ഞം തുറമുഖത്തെ ഒരു കമ്പനിയുടെയും കുത്തകയാക്കാൻ അനുവദിക്കരുത്', വിമർശിച്ച് പിണറായി വിജയൻ

വിഴിഞ്ഞത്ത് സംസ്ഥാന താൽപര്യം ബലി കഴിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ അന്താരാഷ്ട്ര ഷിപ്പിംഗ് ഭീമന് കൈമാറുന്നതിനു പിന്നിലെ ലക്ഷ്യം ദുരൂഹമാണെന്ന് പിണറായി വിജയൻ ആരോപിച്ചു.

വിഴിഞ്ഞം കേരളത്തിന്റെ ഭാവി വികസനത്തിന്റെ താക്കോലാണ്. അതിനെ ഒരു കമ്പനിയുടെയും കുത്തകയാക്കി മാറ്റാൻ അനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

'ലാലേട്ടന്റെ നടുവേദനയും കസേരയിലിരുന്ന് കമന്റടിക്കുന്ന അത്‌ലറ്റുകളും', ചുട്ട മറുപടിയുമായി നടി
'ലാലേട്ടന്റെ നടുവേദനയും കസേരയിലിരുന്ന് കമന്റടിക്കുന്ന അത്‌ലറ്റുകളും', ചുട്ട മറുപടിയുമായി നടി

'' ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയ്ക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൺസഷൻ എഗ്രിമെന്റ് പ്രകാരം ഇരുപത്തിയഞ്ച് ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ കർശനമായ മുൻകൂർ അംഗീകാരം ആവശ്യമാണ്. ഈ സാഹചര്യത്തിൽ, സംസ്ഥാന താല്പര്യത്തിനു വിരുദ്ധമായി 13000 കോടി രൂപയുടെ ഓഹരി അന്താരാഷ്ട്ര ഷിപ്പിംഗ് ഭീമന് കൈമാറുന്നതിനു പിന്നിലെ ലക്ഷ്യം ദുരൂഹമാണ്.

വിഴിഞ്ഞത്തെ ലോകോത്തര നിലവാരത്തിലുള്ള ഒരു 'മൾട്ടി-ഓപ്പറേറ്റർ' തുറമുഖമാക്കി മാറ്റാനാണ് നമ്മൾ ലക്ഷ്യമിട്ടത്. എന്നാൽ നിലവിൽ വിഴിഞ്ഞത്തെ ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്കുവേണ്ടി കുത്തകവൽക്കരിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. ഇത് അനുവദിച്ചാൽ വിഴിഞ്ഞത്ത് മൾട്ടി ഓപ്പറേറ്റർ മാത്രമല്ല മൾട്ടി-ക്ലയൻ്റ് സംവിധാനം പോലും ഇല്ലാതാകും.

Vizhinjam Port

തുറമുഖം ഒരു കമ്പനിയുടെ മാത്രം കുത്തകയായാൽ, നമ്മുടെ നാട്ടിലെ കയറ്റുമതിക്കാർക്ക് ആ കമ്പനിയുടെ കപ്പലുകളെയും അവർ നിശ്ചയിക്കുന്ന നിരക്കുകളെയും മാത്രം ആശ്രയിക്കേണ്ട ഗതികേടുണ്ടാകും. മത്സരക്ഷമതയാണ് ഏതൊരു വിപണിയുടെയും ആണിക്കല്ല്. ആ മത്സരക്ഷമത ഒറ്റയടിക്ക് തുടച്ചുനീക്കപ്പെടുന്ന നിലവരും. രാജ്യത്തെ ഒരു 'ഹൈലി ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ' ആയ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ദേശീയ സുരക്ഷാ താൽപര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കൂടാതെ, 2035 മുതൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട വരുമാന വിഹിതത്തിൽ കൃത്രിമമായി കുറവ് വരുത്താൻ ഇത്തരം സാമ്പത്തിക ക്രമീകരണങ്ങൾ ഇടയാക്കാനുള്ള സാധ്യതയും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.

ഈ മാസം സ്വർണവിലയുടെ പോക്ക് എങ്ങോട്ട്? എല്ലാം അമേരിക്കയുടെ കയ്യിൽ, സാമ്പത്തിക വിദഗ്ധ പറയുന്നു
ഈ മാസം സ്വർണവിലയുടെ പോക്ക് എങ്ങോട്ട്? എല്ലാം അമേരിക്കയുടെ കയ്യിൽ, സാമ്പത്തിക വിദഗ്ധ പറയുന്നു

കോൺകോർ (CONCOR), സി.ഡബ്ല്യു.സി (CWC) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി 5000 കോടി രൂപയുടെ ധാരണാപത്രം നമ്മൾ നേരത്തെ ഒപ്പുവെച്ചിട്ടുള്ളതാണ്. ഒരു കുത്തക കമ്പനി വിഴിഞ്ഞം പിടിച്ചെടുത്താൽ, ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ലോജിസ്റ്റിക്സ് കമ്പനികൾക്കും നമ്മുടെ നാട്ടിൽ വളരാനുള്ള സാഹചര്യം ഇല്ലാതാകും.

സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം ഓഹരി കൈമാറ്റം സാധ്യമല്ലെന്നും, അങ്ങനെയൊരു അപേക്ഷ സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്നും ഇന്ന് രാവിലെ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഒരു കാരണവശാലും ഈ കുത്തകവൽക്കരണത്തിന് സർക്കാർ കൂട്ടുനിൽക്കരുത്. വിഴിഞ്ഞം കേരളത്തിന്റെ ഭാവി വികസനത്തിന്റെ താക്കോലാണ്. അതിനെ ഒരു കമ്പനിയുടെയും കുത്തകയാക്കി മാറ്റാൻ അനുവദിക്കരുത്. 49 ശതമാനം ഓഹരി എം.എസ്.സി കയ്യടക്കുമ്പോൾ പോർട്ടിൻ്റെ ഭാവി വികസന സാധ്യതകളും അതിൽ സംസ്ഥാനത്തിൻ്റെ താല്പര്യങ്ങളും സംരക്ഷിക്കാനുള്ള ജാഗ്രത സർക്കാർ കൈക്കൊള്ളുകയും കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സംരക്ഷിക്കുകയും ചെയ്യണം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+