Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം അഴിമതി അഴിമതിയല്ലേ ? അന്വേഷണം വേണമെന്ന വിഎസിന്റെ ആവശ്യം സര്‍ക്കാര്‍ കേള്‍ക്കാത്തതെന്ത്...

വിഴിഞ്ഞം അഴിമതി ആരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ ബാബുവിനുമെതിരെ അ്‌ന്വേഷണം വേണമെന്ന വിഎസ് അച്യുതാനന്ദന്റെ ആവശ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞ് മാറുകയാണ് സര്‍ക്കാര്‍.

തിരുവനന്തപുരം: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് തന്നെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ മറന്നോ? ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനുമെതിരെ പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം മുഖ്യമന്ത്രിയായതോടെ വിഴുങ്ങിയെന്ന് തോന്നുന്നു. വിഴിഞ്ഞം അഴിമതി ആരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ ബാബുവിനുമെതിരെ അ്‌ന്വേഷണം വേണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ വിഎസ് അച്യുതാനന്ദന്റെ ആവശ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞ് മാറുകയാണ് സര്‍ക്കാര്‍.

വിഴിഞ്ഞം തുറമുഖ കരാറിനു നേതൃത്വം നല്‍കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി കെ.ബാബു എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് നിയമസഭയില്‍ വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിനു വേണ്ടി മറുപടി നല്‍കിയ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഈ ആവശ്യത്തെക്കുറിച്ചു പ്രതികരിക്കാതെ ഒഴിഞ്ഞ് മാറി.

vs-achuthananthan

വിഎസിന്റെ ആവശ്യത്തോട് പ്രതികാരിക്കാതെ മന്ത്രി ഒഴിഞ്ഞ് മാറിയപ്പോള്‍ ആരോപണ വിധേയനായ മുഖ്മന്ത്രി ഉമ്മന്‍ചാണ്ടിയും ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് എന്നു പറഞ്ഞു കടന്നപ്പള്ളി വീണ്ടും ഒഴിഞ്ഞുമാറി.

മുന്‍ ഇടതുസര്‍ക്കാര്‍ മുന്നോട്ടുവച്ച ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ നിന്നു മാറി പിപിപി മാതൃകയില്‍ വിഴിഞ്ഞം പദ്ധതി ഒപ്പിട്ടതുവഴി സംസ്ഥാനത്തിനു നഷ്ടവും അദാനി ഗ്രൂപ്പിനു വന്‍ സാമ്പത്തികനേട്ടവും ലഭിച്ചുവെന്നാണ് വിഎസിന്റെ ആരോപണം. സിഎജി റിപ്പോര്‍ട്ടിലൂടെ വിഴിഞ്ഞം കരാറിനു പിന്നില്‍ അഴിമതിയുണ്ടെന്നു തെളിഞ്ഞതാണ്. അതുകൊണ്ട് ഉമ്മന്‍ ചാണ്ടിയും കെ.ബാബുവിനുമെതിരെ അന്വേഷണം വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+