'യുഡിഎഫ് ഭരണത്തിൽ 'തൈക്കുണ്ട് വിമാനം, എൽഡിഎഫ് ഭരണത്തിൽ മദർപോർട്ടിൽ വമ്പൻ കപ്പൽ'; ജയരാജൻ
കണ്ണൂർ: വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന് പിന്നാലെ യുഡിഎഫിനെതിരെ വിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജൻ.വികസനരംഗത്ത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം ഒരിക്കൽക്കൂടി മലയാളികൾക്ക് ബോധ്യമായെന്നും യുഡിഎഫ് ഭരിക്കുമ്പോഴും തുറമുഖം യാഥാർത്ഥ്യമാക്കണമെന്ന നിലപാട് സ്വീകരിച്ചവരാണ് എൽഡിഎഫെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. ജയരാജന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
'വികസനരംഗത്ത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം ഒരിക്കൽക്കൂടി മലയാളികൾക്ക് ബോധ്യമായി. സമുദ്രവ്യാപാരരംഗത്ത് ഇന്ത്യയെ വൻ കുതിപ്പിലേക്ക് നയിക്കുന്ന അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്ത് ഏറ്റവും വലിയ ചൈനീസ് കപ്പലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പച്ചക്കൊടിവീശിയപ്പോൾ ജനങ്ങളാകെ സന്തോഷിച്ചു. യുഡിഎഫ് തുറമുഖ വിരുദ്ധ സമരത്തോടൊപ്പം അണിനിരന്നുവെങ്കിൽ യുഡിഎഫ് ഭരിക്കുമ്പോഴും തുറമുഖം യാഥാർത്ഥ്യമാക്കണമെന്ന നിലപാട് എൽഡിഎഫ് സ്വീകരിച്ചു.
പണി പൂർത്തിയാകാതെ സിഗ്നൽപോലുമില്ലാതെ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി നിർവ്വഹിച്ചത് ഓർത്തുപോകുകയാണ്.

എയർഫോഴ്‌സിന്റെ ഡോർണിയർ വിമാനത്തിലാണ് അന്നത്തെ മുഖ്യമന്ത്രി എത്തിച്ചേർന്നത്. 'തൈക്കുണ്ടിൽ വിമാനമിറങ്ങി' എന്നാണ് അന്ന് നാട്ടുകാർ പരിഹസിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രക്കാരെ ലക്ഷ്യമാക്കിയാണ് ഏറ്റവും വലിയ റൺവേ സൗകര്യത്തോടെ കണ്ണൂർ വിമാനത്താവളം പണിതത്. ആ ലക്ഷ്യം സാക്ഷാത്കരിച്ചത് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ്. ഇപ്പോൾ വിഴിഞ്ഞത്ത് ഏറ്റവും വലിയ ചരക്കുകപ്പൽ നങ്കൂരമിട്ടതും എൽഡിഎഫ് ഭരണകാലത്ത് തന്നെ.
രാജ്യത്തെ ആദ്യത്തെ കണ്ടെയ്‌നർ ട്രാൻസ് ഷിപ്പ്‌മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. എൽഡിഎഫ് ജനങ്ങൾക്കൊപ്പം വികസനത്തിനൊപ്പം. ജനവഞ്ചന മാത്രം കൈമുതലാക്കിയ പരാന്നഭോജികളായ യുഡിഎഫ് ആർക്കൊപ്പം?'.ജയരാജൻ കുറിച്ചു.
നെല്ലുൽപാദക കമ്പനിക്കുള്ള ദേശീയപുരസ്‌കാരം അർഹതയ്ക്കുള്ള അംഗീകാരം; ജയരാജൻ
മയ്യിൽ നെല്ലുൽപാദക കമ്പനിക്ക് 2023ലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് എക്‌സലൻസ് പുരസ്‌കാരം ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരവും അഭിമാനകരവുമാണെന്ന് എംവി ജയരാജൻ.' 2017ലാണ് കമ്പനിയുടെ പ്രവർത്തനം ആരംഭിച്ചത്. 542 ഓഹരി ഉടമകളുള്ള നെൽകർഷകരുടെ കൂട്ടായ്മയായ കമ്പനി നെല്ലുൽപാദനത്തിലും ആഭ്യന്തര വിപണനത്തിലും ഓഹരിയുടമകൾക്ക് വിഹിതം നൽകുന്നതിലും മാതൃകാപരമായി പ്രവർത്തിക്കുന്നു. ലാഭകരമായി പ്രവർത്തിച്ചുവരുന്ന ഈ കമ്പനി കൃഷിക്കാർക്ക് ലാഭവിഹിതം നൽകുന്നതിന് പുറമേ രക്ഷാകർതൃ സഹായവും നൽകുന്നു'.ജയരാാജൻ പറഞ്ഞു.
'കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക കമ്പനിയാണ് മയ്യിൽ റൈസ് മിൽ.
ഒരേക്കർ നെൽകൃഷി ചെയ്യാൻ 40000 രൂപ ചെലവുവരും. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിവിധ പദ്ധതികൾ കൃഷിക്കാർക്ക് സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ 9000 രൂപയുടെ സഹായമാണ് ലഭിക്കുന്നത്. ഇത്തരം ജനകീയ കമ്പനികൾക്കും ഈ പദ്ധതി വളരെയേറെ സഹായകരമാണ്. ഓട്ടോമാറ്റിക് മിൽ വാങ്ങാൻ സർക്കാർ സാമ്പത്തിക സഹായം നൽകി. 1630 ഏക്കറിലധികം നെൽകൃഷി ഇപ്പോൾ ഇവർ നടത്തിവരുന്നുണ്ട്. 6.78 ലക്ഷം കിലോ നെല്ല് പ്രതിവർഷം ഉൽപാദിപ്പിക്കുന്നു. അവിൽ, തവിടോടുകൂടിയ അരി, പുട്ടുപൊടി, പത്തിരിപ്പൊടി എന്നിവയെല്ലാം ഈ കമ്പനിയുടെ ജനപ്രിയ ഉൽപന്നങ്ങളാണ്. കൂടാതെ നെല്ല് മുളപ്പിച്ച് ഭക്ഷ്യയോഗ്യമാക്കുന്ന പദ്ധതി സമീപകാലത്ത് ആരംഭിച്ചിട്ടുണ്ട്.
ഓർമശക്തികൂടാൻ സഹായകരമായ ഒരു ഭക്ഷ്യപദാർത്ഥമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. വൻകിടമാളുകളിൽ നിന്ന് അടക്കം അരി ആവശ്യപ്പെട്ടുകൊണ്ട് കമ്പനിയെ സമീപിക്കുന്നു എന്നത് തീർച്ചയായും ശുഭകരമായ ഒരു കാര്യമാണ്. കാർഷികമേഖല മുഴുവൻ കോർപ്പറേറ്റ് കുത്തകൾക്ക് തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുന്ന രാജ്യത്ത് ഇത്തരത്തിലുള്ള ജനകീയബദലുകളുടെ മുന്നേറ്റം ആവേശകരമാണ്, മാതൃകയാണ് പ്രചോദനമാണ്. മുല്ലക്കൊടി കോ-ഓപ്പ്. റൂറൽ ബേങ്ക് 250 ഏക്കർ ഭൂമിയിൽ നടത്തുന്ന നെൽകൃഷിക്കും സാങ്കേതികസഹായം ഈ കമ്പനിയാണ് നൽകുന്നത്. എല്ലാ രീതിയിലും ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഈ കമ്പനിക്ക് ദേശീയാംഗീകാരം നേടാൻ കഴിഞ്ഞുവെന്നത് അങ്ങേയറ്റം ആഹ്ലാദകരമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സംഘാടകർക്കും കൃഷിക്കാർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ!'.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില് പെട്ട് വന് പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications