കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം: കേന്ദ്രസേന വേണമെന്ന് അദാനി, ആര് വന്നാലും ഇത് സംഭവിക്കുമെന്ന് സര്‍ക്കാര്‍; മറുപടിയുമായി കേന്ദ്രം

Google Oneindia Malayalam News

കൊച്ചി: സംഘര്‍ഷ സാധ്യത ഉള്ള വിഴിഞ്ഞം പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ്. കേരള പൊലീസ് പരാജയമാണ് എന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. അക്രമം തടയാന്‍ പൊലീസിന് സാധിക്കുന്നില്ല എന്നും പ്രദേശത്ത് വലിയ ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട് എന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്ത് സര്‍ക്കാരിനും കോടതിക്കും പൊലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു.

സ്വന്തം നിയമമാണ് സമരക്കാര്‍ക്കുള്ളത് എന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നത് എന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനത്തിന് സമരക്കാരില്‍ നിന്നും സംരക്ഷണം തേടിയാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് കേസ് പരിഗണിക്കുമ്പോഴായിരുന്നുഅദാനി ഗ്രൂപ്പിന്റെ അഭിഭാഷകന്‍ നിലവിലെ സാഹചര്യങ്ങള്‍ കോടതിയെ അറിയിച്ചത്.

1

തുറമുഖ നിര്‍മാണ സ്ഥലത്തേയ്ക്കു പാറ ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍ കടന്നുപോകാന്‍ സമരക്കാര്‍ അനുവദിക്കുന്നില്ല. പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. കോടതി വിധികള്‍ക്ക് പുല്ലുവിലയാണ് ഉള്ളത് എന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയോട് പറഞ്ഞു. മാസങ്ങളായി നിര്‍മാണ പ്രവൃത്തികള്‍ തടസ്സപ്പെട്ടതോടെ കോടികളുടെ നഷ്ടം വന്നു എന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യംരണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യം

2

അതേസമയം വിഴിഞ്ഞം സംഭവത്തില്‍ നടപടിയെടുക്കണം എന്ന് ജസ്റ്റിസ് അനു ശിവരാമന്‍ നിര്‍ദേശിച്ചു. നടപടിക്കായി കോടതി നിര്‍ദ്ദേശം കാത്തിരിക്കേണ്ടതില്ല എന്നും അദ്ദേഹം കോടതി പറഞ്ഞു. സര്‍ക്കാരും പൊലീസും അവരുടെ ഉത്തരവാദിത്തം നിറവേറ്റണം. ഇത്തരം കാര്യങ്ങള്‍ കോടതിയുടെ തലയില്‍ വെക്കേണ്ട എന്നും കോടതി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി.

തുടര്‍ അധികാരം ദുഷിപ്പിക്കും.. ബംഗാളും ത്രിപുരയും നമുക്ക് മുന്നിലുണ്ട്; പി ജയരാജന്‍തുടര്‍ അധികാരം ദുഷിപ്പിക്കും.. ബംഗാളും ത്രിപുരയും നമുക്ക് മുന്നിലുണ്ട്; പി ജയരാജന്‍

3

കേന്ദ്രസേന വന്നാലും ഇതൊക്കെ തന്നെയായിരിക്കും സംഭവിക്കുകയെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. കേന്ദ്രസേന വന്നാല്‍ എന്താണ് സംഭവിക്കുക എന്ന് സംസ്ഥാനമല്ല ഹൈക്കോടതിയില്‍ വിശദീകരിക്കേണ്ടതെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. അതേസമയം വിഴിഞ്ഞത്ത് സ്വീകരിച്ച നടപടികള്‍ വെള്ളിയാഴ്ച അറിയിക്കണം എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

'പ്രതിസന്ധിയില്‍ അച്ഛന്‍ തള്ളിപ്പറഞ്ഞില്ല, ചേര്‍ത്ത് നിര്‍ത്തി.. ഉപദേശം ഇങ്ങനെ..'; കോടിയേരിയെക്കുറിച്ച് ബിനീഷ്'പ്രതിസന്ധിയില്‍ അച്ഛന്‍ തള്ളിപ്പറഞ്ഞില്ല, ചേര്‍ത്ത് നിര്‍ത്തി.. ഉപദേശം ഇങ്ങനെ..'; കോടിയേരിയെക്കുറിച്ച് ബിനീഷ്

4

വിഴിഞ്ഞം കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്. പ്രദേശത്ത് 5000 പൊലീസിനെ വിന്യസിച്ചിരുന്നു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. നിലവില്‍ സമരക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നും സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആവശ്യമെങ്കില്‍ 144 പ്രഖ്യാപിക്കും. നിലവിലെ സാഹചര്യം മോശമാണ്.

5

പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ ഇന്ന് ജില്ലാ കളക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

English summary
Vizhinjam Protest: Adani Group wants to deploy central forces in port area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X