കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞത്ത് 144 പ്രഖ്യാപിക്കുമോ? ഒരാഴ്ച മദ്യനിരോധനം, ഇന്ന് സര്‍വകക്ഷിയോഗം

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം സംഘര്‍ഷത്തില്‍ കലാശിച്ച സാഹചര്യത്തില്‍ ഇന്ന് സര്‍വകകക്ഷിയോഗം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടറുടെ ചേംബറിലാണ് ചര്‍ച്ച. ഞായറാഴ്ച സമരം അക്രമത്തിലേക്ക് കടന്നിരുന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സമരക്കാര്‍ പൊലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാനായി ഞായറാഴ്ച തന്നെ രണ്ട് ഘട്ടങ്ങളിലായി ചര്‍ച്ച നടന്നിരുന്നു.

തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പൊലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ എന്നിവര്‍ സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്. പെരേരയുമായി കോര്‍പ്പറേഷന്റെ വിഴിഞ്ഞം മേഖല ഓഫീസില്‍ ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷം ചര്‍ച്ച നടത്തിയിരുന്നു. അതേസമയം പ്രദേശത്ത് 144 പ്രഖ്യാപിക്കണം എന്ന് വിവിധ കോണില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

1

എന്നാല്‍ നിലവില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പറഞ്ഞു. നിലവില്‍ സംഘര്‍ഷം ശാന്തമായിട്ടുണ്ട് എന്നും വിഴിഞ്ഞത്ത് തടിച്ചു കൂടിയിരിക്കുന്നവര്‍ പിരിഞ്ഞു പോകുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകളില്‍ ചര്‍ച്ച നടത്താമെന്നും മോണ്‍. യൂജിന്‍ എച്ച്. പെരേര പറഞ്ഞിരുന്നു. സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് തങ്ങളുടേയും ആവശ്യം എന്നും എന്നാല്‍ പ്രകോപനത്തിന്റെ ആദ്യഘട്ടം അന്വേഷിക്കണം എന്നുമാണ് യൂജിന്‍ എച്ച്. പെരേര പറയുന്നത്.

ഭീകരതയെ ലക്ഷ്യമിടാന്‍ ഞങ്ങള്‍ കോണ്‍ഗ്രസിനോട് പറഞ്ഞു, അവര്‍ ലക്ഷ്യമിട്ടത് എന്നെ: നരേന്ദ്ര മോദിഭീകരതയെ ലക്ഷ്യമിടാന്‍ ഞങ്ങള്‍ കോണ്‍ഗ്രസിനോട് പറഞ്ഞു, അവര്‍ ലക്ഷ്യമിട്ടത് എന്നെ: നരേന്ദ്ര മോദി

2

അതേസമയം വന്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ തീരദേശത്താകെ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് എല്ലാ സ്റ്റേഷനുകളിലെയും പൊലീസുകാരെ തീരദേശത്ത് നിയോഗിച്ചിരിക്കുകയാണ്. ഡിസംബര്‍ അഞ്ച് വരെ എറണാകുളം വരെയുള്ള ജില്ലയില്‍ നിന്ന് 150 പേരെ വീതം വിഴിഞ്ഞത്ത് വിന്യസിക്കും എന്നും പൊലീസ് അറിയിച്ചിട്ടുിണ്ട്.

തുടര്‍ അധികാരം ദുഷിപ്പിക്കും.. ബംഗാളും ത്രിപുരയും നമുക്ക് മുന്നിലുണ്ട്; പി ജയരാജന്‍തുടര്‍ അധികാരം ദുഷിപ്പിക്കും.. ബംഗാളും ത്രിപുരയും നമുക്ക് മുന്നിലുണ്ട്; പി ജയരാജന്‍

3

അടൂര്‍, റാന്നി എ ആര്‍ ക്യാമ്പിലുള്ള പൊലീസുകാരെയും വിഴിഞ്ഞത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് വിഴിഞ്ഞത്തേക്ക് കൂടുതല്‍ പൊലീസിനെ എത്തിക്കുന്ന കാര്യവും പരിഗണിക്കും. അതേസമയം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പുതിയ കേസ് എടുക്കും എന്നാണ് എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവ് മറികടന്ന സാഹചര്യത്തിലാണ് ആര്‍ച്ച് ബിപ്പിനെതിരേ കേസ് എടുത്തത് എന്ന് പൊലീസ് അറിയിച്ചു.

'പ്രതിസന്ധിയില്‍ അച്ഛന്‍ തള്ളിപ്പറഞ്ഞില്ല, ചേര്‍ത്ത് നിര്‍ത്തി.. ഉപദേശം ഇങ്ങനെ..'; കോടിയേരിയെക്കുറിച്ച് ബിനീഷ്'പ്രതിസന്ധിയില്‍ അച്ഛന്‍ തള്ളിപ്പറഞ്ഞില്ല, ചേര്‍ത്ത് നിര്‍ത്തി.. ഉപദേശം ഇങ്ങനെ..'; കോടിയേരിയെക്കുറിച്ച് ബിനീഷ്

4

വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തല്‍ തത്കാലം പൊളിച്ചു നീക്കില്ല എന്നും എന്നാല്‍ വിഴിഞ്ഞത്തുണ്ടായ സംഭവം ഹൈക്കോടതിയെ അറിയിക്കും എന്നും എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു. അതേസമയം വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യക്കടകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടി

5

ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഒരു പൊലീസുകാരന്റെ കാലിന് കട്ട കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റവരില്‍ ചിലരെ മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു.

English summary
Vizhinjam Protest and clash: District Collector called All party meeting on monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X