കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞത്തില്‍ അദാനിയുടെ അന്ത്യശാസനം.. പത്ത് ദിവസത്തെ സമയം

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ ഗൗതം അദാനിയ്ക്ക് നല്‍കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് എതിര്‍പ്പുണ്ടോ ഇല്ലയോ എന്നത് ഇനി ഒരു പ്രശ്‌നമേ അല്ല. കാരണം അദാനി തന്നെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അന്ത്യ ശാസനം നല്‍കി കഴിഞ്ഞു.

തുറമുഖ പദ്ധതിയുടെ സമ്മത പത്രം ഒപ്പിടും എന്ന് തുറമുഖ വകുപ്പ് മന്ത്രി കെ ബാബു പറഞ്ഞ തീയ്യതികളെല്ലാം കടന്നു പോയിരിയ്ക്കുന്നു. പത്ത് ദിവസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ടെന്‍ഡറിന്റെ കാര്യം പുനരാലോചിയ്‌ക്കേണ്ടി വരും എന്നാണ് അദാനിയുടെ മുന്നറിയിപ്പ്.

Vizhinjam Port

വിഴിഞ്ഞം പദ്ധതി ഒഴിവാക്കി തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖ പദ്ധതി ഏറ്റെടുക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന സൂചനയാണ് അദാനി ഗ്രൂപ്പ് നല്‍കുന്നത്.കുളച്ചല്‍ തുറമുഖത്തിന് വേണ്ടി മുന്‍ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ പി ചിദംബരം ചരടുവലികള്‍ നടത്തുന്നതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ വൈകുന്നതിന് ഇപ്പോഴും കൃത്യമായ വിശദീകരണമില്ല. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ പങ്കാളിത്തമുള്ള ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ ഇടപെടലുകളുണ്ടെന്ന സൂചനകള്‍ പുറത്ത് വരുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടി സ്മാര്‍ട്ട് സിറ്റി ഉപയോഗിച്ച് ദുബായ് പോര്‍ട്ട് വേള്‍ഡ് വിലപേശുകയാണെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദുബായിലുള്ള ടീകോം കമ്പനിയാണ് സ്മാര്‍ട്ട് സിറ്റി നടപ്പാക്കുന്നത്. പദ്ധതിയില്‍ നിന്ന് ടീകോമിനെ പിന്തിരിപ്പിയ്ക്കുമെന്നാണ് ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ ഭീഷണിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Vizhinjam Sea Port: Adani Group gave last warning to Kerala- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X