ആശങ്കകള്‍ ഒഴിഞ്ഞു: വിഴിഞ്ഞം തുറമുഖ കരാര്‍ ചിങ്ങം ഒന്നിന്
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ ചിങ്ങം ഒന്നിന് ഒപ്പിടും. അദാനി പോര്‍ട്‌സ് പ്രതിനിധിയും ഗൗതം അദാനിയുടെ മകനും ആയ കരണ്‍ അദാനിയുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തീരുമാനം.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിയ്ക്കുന്ന പദ്ധതിയാണിത്. എന്നാല്‍ ആ കാലയളവിനുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന പ്രത്യാശയാണ് കരണ്‍ അദാനി പ്രകടിപ്പിച്ചത്.

പദ്ധതിയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ പദ്ധതിയില്‍ ഇനി കാലതാമസം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. കബോട്ടാഷ് നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് തന്നെ പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ചിങ്ങം ഒന്നിന് കരാര്‍ ഒപ്പിടാന്‍ ഗൗതം അദാനി നേരിട്ട് കേരളത്തില്‍ എത്തുമെന്നാണ് വിവരം.












Click it and Unblock the Notifications