പോക്സോ കേസിൽ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ; 16കാരി നേരിട്ടെത്തി പരാതി നൽകി
കൊച്ചി: വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസിൽ അറസ്റ്റിൽ. പതിനാറ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് എറണാകുളം കളമശ്ശേരി പോലീസിന് ലഭിച്ച പരാതിയിലാണ് ഗോവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാൾ എറണാകുളത്താണ് ഇപ്പോൾ താമസിക്കുന്നത്. കഴിഞ്ഞ മേയിൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് വി ജെ മച്ചാൻ. സോഷ്യൽ മീഡിയ വഴി തന്നെയാണ് പരാതിക്കാരി ഇയാളെ പരിചയപ്പെടുന്നതും. ഇയാളുടെ മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

PC: Facebook
അതേ സമയം രശ്മിക മന്ദാന കേരളത്തിൽ വന്ന വീഡിയോ പങ്കുവെച്ചതിനൊപ്പം പുതിയ വിശേഷം വരാനുണ്ടെന്ന് പറഞ്ഞ് ഇയാൾ ഒരുവ പോസ്റ്റ് പങ്കുവെച്ചിരുന്നു ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇത് ചൂണ്ടിക്കാട്ടി നിരവധി ട്രോളുകൾ വരുന്നുണ്ട്. യൂട്യൂബ് ഐഡിയിലെ എനിക്കറിയാം നിങ്ങൾ ഒരിക്കൽ എന്നെ തേടി വരുമെന്ന്, എന്ന ബയോയും ചർച്ചയാവുന്നുണ്ട്.












Click it and Unblock the Notifications