അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു, കസ്റ്റഡി തേടി വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ ലേക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം, ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നാല് ദിവസം കസ്റ്റഡിയാണ് തേടിയിരിക്കുന്നത്.

അതേസമയം, ഇബ്രാഹീം കുഞ്ഞിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിജിലന്‍സ് ജഡ്ജി ആശുപത്രിയിലെത്തിയാണ് നടപടി പൂര്‍ത്തിയാക്കിയത്. റിമാന്റ് ചെയ്തെങ്കിലും ആശുപത്രിയില്‍ തന്നെ തുടരും. കസ്റ്റഡി, ജാമ്യാപേക്ഷകള്‍ നാളെ കോടതി പരിഗണിക്കും.
ഇബ്രാഹീംകുഞ്ഞിന്റെ അറസ്റ്റിലേക്ക് നയിച്ചത് കേസിലെ മറ്റൊരു പ്രതിയായ ടിഒ സൂരജിന്റെ മൊഴിയാണ്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹീം കുഞ്ഞ്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജ്, കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്സ്ട് എംഡി സുമതി ഗോയല്‍, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, റോഡ്സ് ആന്റ് ബ്രഡ്ജസ് ഡെവലപ്മെന്റ് കോര്പേറഷന് കേരള അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചന് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
കരാര്‍ എടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിയായിരുന്ന ഇബ്രാഹീം കുഞ്ഞിന്റെ അറിവോടെയാണ് എന്നാണ് സൂരജിന്റെ മൊഴി. കമ്പനിക്ക് എട്ട് കോടി രൂപ മുന്‍കൂറായി നല്കി എന്നാണ് കേസ്. ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സും ഇഡിയും നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റിലേക്ക് കടന്നിരുന്നില്ല. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ ശ്രീധരനെ കേസില്‍ സാക്ഷിയാക്കുമെന്നാണ് സൂചന. കേസിലെ മറ്റു പ്രതികളെല്ലാം നേരത്തെ അറസ്റ്റിലായിരുന്നു.
ആലുവയിലെ ഇബ്രാഹീം കുഞ്ഞിന്റെ വീട്ടില്‍ രാവിലെ വിജിലന്‍സ് സംഘമെത്തി. ഈ വേളയില്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ ലേക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് എന്നാണ് ഭാര്യ പറഞ്ഞത്. തുടര്‍ന്ന് വിജിലന്‍സിന്റെ സംഘം ആശുപത്രിയിലെത്തി ഡോക്ടര്‍മാരോട് സംസാരിച്ചു. ഇബ്രാഹീം കുഞ്ഞ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തോടാന്‍ ശ്രമിക്കുന്നു എന്ന വിവരം അറിഞ്ഞതോടെയാണ് തിടുക്കത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, കമ്പനിക്ക് മുന്‍കൂറായി നല്കിയ പണം പലിശ സഹിതം തിരിച്ച് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന് ആരോപിക്കുന്ന ആ കമ്പനിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോഴും കരാറുകള്‍ നല്കുന്നില്ലേ എന്നും എന്തുകൊണ്ട് കരിമ്പട്ടികയില്‍ പെടുത്തുന്നില്ല എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും പ്രതികരിച്ചത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications