വികെ ഇബ്രാഹിം കുഞ്ഞ് കാന്‍സര്‍ ചികിത്സയില്‍; പുറത്തിറങ്ങിയാല്‍ അണുബാധക്ക് സാധ്യതയെന്ന് ഡോക്ടര്‍
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് മാസങ്ങളായി കാന്‍സര്‍ ചികിത്സയിലായിരുന്നുവെന്ന് ഡോക്ടര്‍. ലേക്ക്ഷോര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍ ഗംഗാധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്ത് ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോവാനുള്ള നീക്കം വിജിലന്‍സ് ഉപേക്ഷിച്ചതും ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. ഇബ്രാഹിം കുഞ്ഞിനെ പുറത്ത് കൊണ്ട് പോയാല്‍ അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.
ഇതോടെ അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരും. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് ഇബ്രാഹിം കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി വിജിലന്‍സ് സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ഓണ്‍ലൈനായി എംഎല്‍എയെ കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലെ രാത്രി 7 ഓടെയായിരുന്നു ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ വീട്ടിലെത്തി ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനിയിരുന്നു വിജിലന്‍സ് സംഘത്തിന്രെ നീക്കം.

പുലര്‍ച്ചയോടെ തന്നെ വിജിലന്‍സ് വീട്ടില്‍ എത്തിയെങ്കിലും എംഎല്‍എ വീട്ടില്‍ ഇല്ലെന്നും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയെന്നുമായിരുന്നു ഭാര്യയുടെ വിശദീകരണം. എന്നാല്‍ ഇത് വിശ്വാസ്യത്തിലെടുക്കാന്‍ അന്വേഷണം സംഘം തയ്യാറായില്ല. തുടര്‍ന്ന് ലോക്കല്‍ പോലീസില്‍ നിന്നും വനിതാ പൊലീസ് അടക്കമുള്ളവരെ വിളിച്ചു വരുത്തി വിജിലന്‍സ് സംഘം വീട്ടിനുള്ളില്‍ കയറി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും ഒരു സംഘം ആശുപത്രിയിലെത്തി മന്ത്രി അവിടെയുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം, അറസറ്റ് ചെയ്തത് രാഷ്ട്രീയപരമായി യുഡിഎഫിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കേയുള്ള സര്‍ക്കാറിന്റെ നീക്കം രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് യുഡിഎഫിന്റെ നീക്കം. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications