കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികെ ഇബ്രാഹിം കുഞ്ഞ് കാന്‍സര്‍ ചികിത്സയില്‍; പുറത്തിറങ്ങിയാല്‍ അണുബാധക്ക് സാധ്യതയെന്ന് ഡോക്ടര്‍

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് മാസങ്ങളായി കാന്‍സര്‍ ചികിത്സയിലായിരുന്നുവെന്ന് ഡോക്ടര്‍. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍ ഗംഗാധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്ത് ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോവാനുള്ള നീക്കം വിജിലന്‍സ് ഉപേക്ഷിച്ചതും ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. ഇബ്രാഹിം കുഞ്ഞിനെ പുറത്ത് കൊണ്ട് പോയാല്‍ അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

അടിമുടി തകർന്ന് മുസ്ലീം ലീഗ്; രണ്ട് ജനപ്രതിനിധികൾക്ക് വിലങ്ങ്, മൂന്നാമനും കുരുക്ക്! ചരിത്രത്തിലാദ്യംഅടിമുടി തകർന്ന് മുസ്ലീം ലീഗ്; രണ്ട് ജനപ്രതിനിധികൾക്ക് വിലങ്ങ്, മൂന്നാമനും കുരുക്ക്! ചരിത്രത്തിലാദ്യം

ഇതോടെ അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരും. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് ഇബ്രാഹിം കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി വിജിലന്‍സ് സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ഓണ്‍ലൈനായി എംഎല്‍എയെ കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലെ രാത്രി 7 ഓടെയായിരുന്നു ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ വീട്ടിലെത്തി ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനിയിരുന്നു വിജിലന്‍സ് സംഘത്തിന്‍രെ നീക്കം.

vk

പുലര്‍ച്ചയോടെ തന്നെ വിജിലന്‍സ് വീട്ടില്‍ എത്തിയെങ്കിലും എംഎല്‍എ വീട്ടില്‍ ഇല്ലെന്നും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയെന്നുമായിരുന്നു ഭാര്യയുടെ വിശദീകരണം. എന്നാല്‍ ഇത് വിശ്വാസ്യത്തിലെടുക്കാന്‍ അന്വേഷണം സംഘം തയ്യാറായില്ല. തുടര്‍ന്ന് ലോക്കല്‍ പോലീസില്‍ നിന്നും വനിതാ പൊലീസ് അടക്കമുള്ളവരെ വിളിച്ചു വരുത്തി വിജിലന്‍സ് സംഘം വീട്ടിനുള്ളില്‍ കയറി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും ഒരു സംഘം ആശുപത്രിയിലെത്തി മന്ത്രി അവിടെയുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം, അറസറ്റ് ചെയ്തത് രാഷ്ട്രീയപരമായി യുഡിഎഫിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേയുള്ള സര്‍ക്കാറിന്‍റെ നീക്കം രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് യുഡിഎഫിന്‍റെ നീക്കം. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായടക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നാണം കെട്ട രാഷ്ട്രീയം; യോഗം ചേര്‍ന്ന് തീരുമാനിച്ച അറസ്റ്റ്, എല്ലാം അറിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടിനാണം കെട്ട രാഷ്ട്രീയം; യോഗം ചേര്‍ന്ന് തീരുമാനിച്ച അറസ്റ്റ്, എല്ലാം അറിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

 ഇബ്രാഹിം കുഞ്ഞ് കുടുങ്ങിയത് സൂരജിന്റെ മൊഴിയില്‍ ; ഇന്ന് തന്നെ ജാമ്യം തേടും, പാണക്കാട് ലീഗ് യോഗം ഇബ്രാഹിം കുഞ്ഞ് കുടുങ്ങിയത് സൂരജിന്റെ മൊഴിയില്‍ ; ഇന്ന് തന്നെ ജാമ്യം തേടും, പാണക്കാട് ലീഗ് യോഗം

 പികെ കൃഷ്ണദാസ് കേന്ദ്രമന്ത്രിസഭയിലേക്ക്? കുമ്മനം തഴയപ്പെടുമോ... ബിജെപി വിഭാഗീയതയില്‍ പുതിയ നീക്കം പികെ കൃഷ്ണദാസ് കേന്ദ്രമന്ത്രിസഭയിലേക്ക്? കുമ്മനം തഴയപ്പെടുമോ... ബിജെപി വിഭാഗീയതയില്‍ പുതിയ നീക്കം

Recommended Video

cmsvideo
പാലാരിവട്ടം പാലത്തിൽ പെട്ട് വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

English summary
VK Ibrahim kunju suffers from cancer; The doctor said there was a risk of infection if released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X