കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികെ കൃഷ്ണമേനോന്റെ പ്രതിമ ഇനി ലണ്ടനില്‍ തലയുയയര്‍ത്തി നില്‍ക്കും

Google Oneindia Malayalam News

കോഴിക്കോട്: ബുദ്ധിവൈഭവം കൊണ്ടും വ്യക്തി പ്രഭാവം കൊണ്ടും ലോകതലത്തില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു വികെ കൃഷ്ണമേനോനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രതിരോധമന്ത്രിയും ബ്രിട്ടന്‍ ഹൈക്കമിഷണറുമായിരുന്ന വി.കെ കൃഷ്ണമേനോന്റെ പ്രതിമ ലണ്ടന്‍ പ്രതിനിധികള്‍ക്ക് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലണ്ടനിലെ ഇന്ത്യാ ഹൗസിനു സമീപത്താണ് പ്രതിമ സ്ഥാപിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങളുടെ സ്വീകരണമുറികളായി മാറണം: പാണക്കാട് സാദിഖലി തങ്ങള്‍സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങളുടെ സ്വീകരണമുറികളായി മാറണം: പാണക്കാട് സാദിഖലി തങ്ങള്‍

ദേശീയ രംഗത്തും സാര്‍വ്വ ദേശീയ രംഗത്തും അദ്ദേഹം ഉയര്‍ത്തി പിടിച്ച മൂല്യങ്ങള്‍ ആര്‍ക്കും വിസ്മരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1947ന് മുമ്പ് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്ക് വേണ്ടിയും പിന്നീട് രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടിയും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. പുതിയ തലമുറ അദ്ദേഹത്തെ കുറിച്ച് നിര്‍ബന്ധമായും പഠിക്കുകയും അറിയുകയും വേണം. രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിയില്‍ കൃഷ്ണമേനോന്റെ വ്യക്തിജീവിതം പുതുതലമുറക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

statue

മ്യൂസിയം-തുറമുഖ വകുപ്പ് മന്ത്രി കടപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഏഷ്യന്‍ലൈറ്റ് പൊളിറ്റിക്കല്‍ അഡൈ്വസറും പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനുമായ പി.ടി കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി. ഏഷ്യന്‍ ലൈറ്റ് മാനേജിംഗ് എഡിറ്റര്‍ അനസുദീന്‍ അസീസ്, ലണ്ടനിലെ ബ്രിസ്‌ടോള്‍ ലബോറട്ടറി ഉടമ തെമ്പാലത്ത് രാമചന്ദ്രന്‍, ഹരിദാസ് തെക്കേമുറി, കെ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

English summary
vk krishnamenon statue handover to india houde in London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X