കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സൈക്കിളിലെത്തി വികെ പ്രശാന്ത്; കൂടെ കൂടി അനുയായികളും

Google Oneindia Malayalam News

തിരുവന്തപുരം: തലസ്ഥാന നഗരിയിലെ സൈക്കിള്‍ യാത്രകള്‍ക്ക് വലിയ പിന്തുണ നല്‍കുന്ന മേയര്‍ വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായപ്പോഴും സൈക്കിള്‍ പ്രേമം വിട്ടില്ല. കനത്ത മഴയെപ്പോലും അവഗണിച്ച് പേരൂര്‍ക്കടയിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലേക്ക് സൈക്കിളിലായിരുന്നു വികെ പ്രശാന്ത് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയത്. ശാസ്തമംഗലത്ത് നിന്ന് വെള്ളയമ്പലം, കാവടിയാര്‍, അമ്പലുമക്ക് വഴിയായിരുന്നു വികെ പ്രശാന്തും അനുയായികളും പേരൂര്‍ക്കടയില്‍ എത്തിയത്.

മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍ തടങ്കലില്‍; കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കമ്മീഷന്‍മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍ തടങ്കലില്‍; കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കമ്മീഷന്‍

തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില് പങ്കെടുക്കാന് സൈക്കിളിലെത്തുന്ന ആദ്യത്തെ സ്ഥാനാര്ഥിയായിരിക്കും, ഒരുപക്ഷേ, പ്രശാന്തെന്നാണ് സൈക്കിള്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ടിസി രാജേഷ് സിന്ധിവെന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

pic

ടിസി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഞായറാഴ്ച ഉച്ചകഴിഞ്ഞ് പെരുമഴയായിരുന്നു. ഒരുമണിക്കൂറോളം പെയ്ത മഴയ്ക്കുശേഷമാണ് ശാസ്തമംഗലത്തുനിന്ന് സൈക്കിളുമായിട്ടിറങ്ങിയത്. വി.കെ.പ്രശാന്ത് ഏറ്റവും മുന്നിൽ തന്നെ. ഞാനും മോനും സൈക്കിളുകളില്‍ ഒപ്പം കൂടി. വെള്ളയമ്പലം, കവടിയാർ വഴി അമ്പലമുക്കിലെത്തിയപ്പോൾ വീണ്ടും പെരുമഴ.

എത്ര ലോഡ്‌ സ്നേഹമാണു നാം അനുഭവിച്ചത്‌, ഈ മനുഷ്യൻ നിയമസഭയിലെത്തണം; വൈറലായി കുറിപ്പ്എത്ര ലോഡ്‌ സ്നേഹമാണു നാം അനുഭവിച്ചത്‌, ഈ മനുഷ്യൻ നിയമസഭയിലെത്തണം; വൈറലായി കുറിപ്പ്

അവിടെ വെയിറ്റിംഗ് ഷെഡ്ഡിൽ കയറി നിന്നു. മഴ തോർന്നപ്പോൾ വീണ്ടും സൈക്കിളിൽ പേരൂർക്കടയിലേക്ക്. തെരഞ്ഞെടുപ്പു കണ് വെന്ഷനില് പങ്കെടുക്കാന് സൈക്കിളിലെത്തുന്ന ആദ്യത്തെ സ്ഥാനാര്ഥിയായിരിക്കും, ഒരുപക്ഷേ, പ്രശാന്ത്.

 ഭീമ-കൊറേഗാവ് കേസ്: ഗൗതം നവ്​ലഖയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് പരിഗണിച്ചില്ല ഭീമ-കൊറേഗാവ് കേസ്: ഗൗതം നവ്​ലഖയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് പരിഗണിച്ചില്ല

English summary
VK Prasanth came by cycle to participate in election convention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X