എംഎൽഎക്ക് ലഭിക്കുന്ന ശമ്പളവും അലവൻസും എത്ര? 25,000 രൂപ വാടക അലവൻസ് ഉണ്ടോ? മറുപടി
തിരുവനന്തപുരം: വികെ പ്രശാന്ത് എംഎല്‍എയോട് ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസ് ഒഴിയണം എന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത് വലിയ വിവാദമായിരിക്കുകയാണ്. വാടക കരാര്‍ അവസാനിക്കാതെ ഒഴിയില്ലെന്നാണ് എംഎല്‍എയുടെ നിലപാട്. വികെ പ്രശാന്തിനെതിരെ കോണ്‍ഗ്രസും രംഗത്തുണ്ട്.
അതിനിടെ എംഎൽഎമാർക്ക് വാടക അലവൻസായി 25,000 രൂപ ലഭിക്കുന്നുണ്ടെന്നും 872 രൂപയെ കോർപ്പറേഷൻ കെട്ടിടത്തിന് വാടകയായി എംഎൽഎ നൽകുന്നുളളൂ എന്നുളള പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാൽ അങ്ങനെ ഒരു അലവൻസ് എംഎൽഎമാർക്ക് ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കെ അൻസലൻ എംഎൽഎ.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' എംഎൽഎ ഓഫീസും കള്ള പ്രചാരവേലകളും. പോൾ ജോസഫ് ഗീബൽസ് - നുണകൾ ആവർത്തിച്ച് പറഞ്ഞ് സത്യമാണെന്ന തോന്നൽ ജനിപ്പിക്കുന്ന രീതിയുടെ സ്രഷ്ടാവ്. ഹിറ്റ്ലറുടെ മന്ത്രിസഭയിൽ രണ്ടാമൻ. ഇന്ന് ബിജെപി നുണ ഫാക്ടറികൾ കള്ള പ്രചാരണങ്ങൾ ഒന്നിന് പുറമെ ഒന്നായി മെനഞ്ഞ് ഇതേ തന്ത്രം പയറ്റുകയാണ്. "എംഎൽഎ ഓഫീസിന് 25,000 രൂപ വാടക അലവൻസ് ഉണ്ട്" എന്നതാണ് ഈ നുണ ഫാക്ടറിയിലെ പുതിയ സൃഷ്ടി. അങ്ങനെ ഒരു അലവൻസ് ലഭിക്കുന്നില്ല എന്നത് യാഥാർത്ഥ്യം.

എംഎൽഎക്ക് നിലവിൽ ലഭിക്കുന്ന ശമ്പളവും അലവൻസുമായി ലഭിക്കുന്നത് മാസം ഏകദേശം 70,000 രൂപയാണ്
മന്ത്ലി അലവൻസ് - 2,000 രൂപ
മണ്ഡലം അലവൻസ് - 25,000 രൂപ
യാത്ര അലവൻസ് - 20,000 രൂപ
ടെലിഫോൺ അലവൻസ് - 11,000 രൂപ
ഇൻഫർമേഷൻ അലവൻസ് - 4,000 രൂപ
മറ്റ് അലവൻസുകൾ - 8,000 രൂപ
എന്നിങ്ങനെയാണ് 70,000 രൂപ പ്രതിമാസം ലഭിക്കുന്നത്.
ഇതിൽ നിന്നുമാണ്എംഎൽഎയുടെ വാഹനത്തിൻ്റെ മെയിൻ്റനൻസ്, ഓഫീസ് നടത്തിക്കൊണ്ട് പോകുന്നത് ഉൾപ്പെടെയുള്ള ചെലവുകൾക്ക് തുക കണ്ടെത്തേണ്ടത്. അത് കൊണ്ട് തന്നെ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് പാർട്ടി ഏരിയ കമ്മറ്റി ഓഫീസിലെ ഒരു മുറിയാണ് എംഎൽഎ ഓഫീസ് ആയി പ്രവർത്തിച്ചിരുന്നത്. ഇതര രാഷ്ട്രീയ പ്രവർത്തകർക്ക് ഉൾപ്പെടെ വന്ന് പരാതികളും ആവശ്യങ്ങളും അറിയിക്കാനുള്ള സൗകര്യം ഉണ്ടാകണം എന്ന അഭിപ്രായം പൊതുവിൽ ഉയർന്ന് വന്നതോടെയാണ് ടിബി ജംഗ്ഷനിലേക്ക് ഓഫീസ് മാറ്റിയത്.
രാവിലെയും വൈകുന്നേരവും എംഎൽഎയെ നേരിൽ കാണുന്നതിന് നിരവധി പേർ ഓഫീസിൽ എത്തുന്നുണ്ട്. ഈ സത്യാനന്തര കാലത്തിൽ സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി കഴിഞ്ഞിട്ടുണ്ടാകും. അതോടൊപ്പം നൂറു കണക്കിന് നുണകളെ പ്രസവിച്ചിട്ടുമുണ്ടാകും. നുണകളോട് അകലം പ്രാപിക്കാം. സത്യം ഉറക്കെ വിളിച്ച് പറയാം. നവ ഫാസിസത്തെ തടഞ്ഞ് നിർത്തുക എന്ന കാലഘട്ടത്തിൻ്റെ കടമ നിർവഹിക്കാം''.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications