കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എല്ലാ കുത്തിത്തിരിപ്പുകാർക്കും ആത്മശാന്തി നേരുന്നു'; രൂക്ഷ പ്രതികരണവുമായി വികെ പ്രശാന്ത് എംഎൽഎ!

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഗള്‍ഫ് നാടുകളില്‍ ഇതുവരെ മരണപ്പെട്ട മലയാളികളുടെ ചിത്രങ്ങള്‍ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമം പത്രത്തിനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ആയിരുന്നു മാധ്യമം ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത്ര കുത്തിത്തിരിപ്പ് പാടില്ലെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.

വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തും വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. കേവലം രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ട് ദുർവ്യാഖ്യാനം ചെയ്യാനും, അവമതിപ്പ് ഉണ്ടാക്കാനും ബോധ പൂർവ്വമായ ശ്രമങ്ങളാണ് ഉണ്ടായതെന്ന് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. എല്ലാ കുത്തിതിരിപ്പുകാർക്കും ആത്മശാന്തി നേരുന്നുവെന്നും എംഎൽഎ പരിഹസിച്ചു.

vkp

Recommended Video

cmsvideo
അന്നവും തണലും നൽകിയ ഗൾഫ് രാജ്യങ്ങളെ അപമാനിച്ചു-മന്ത്രി കെടി ജലീൽ | Oneindia Malayalam

വികെ പ്രശാന്ത് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് : '' കുത്തിതിരിപ്പിനും വേണം ഒരതിർത്തി. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണ്. ലോകമെമ്പാടും 216 രാജ്യങ്ങളിലായി 90 ലക്ഷം പേർക്കാണ് കോവിഡ് - 19 പിടിപെട്ടിരിക്കുന്നത്. ഇന്നേവരെ 4.80 ലക്ഷം പേർ മരണപ്പെട്ടു. ഇന്ത്യയുടെ സ്ഥിതിയും വിഭിന്നമല്ല. ഇവിടെയാണ് കേരളം തുടക്കം മുതൽ എടുത്ത നടപടികൾ പ്രശംസിക്കപ്പെടുന്നത്. രോഗ വ്യാപനം കുറയ്ക്കാനും, മരണനിരക്ക് കുറയ്ക്കാനും നമുക്ക് സാധിച്ചു. ഇതിന്റെ ഭാഗമായി കേരളം സ്വീകരിച്ച എല്ലാ പ്രവർത്തനങ്ങളെയും, കേവലം രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ട് ദുർവ്യാഖ്യാനം ചെയ്യാനും, അവമതിപ്പ് ഉണ്ടാക്കാനും ബോധ പൂർവ്വമായ ശ്രമങ്ങളാണ് ഉണ്ടായത്.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ ജനങ്ങളിൽ വലിയ സ്വീകാര്യത ഉണ്ടാക്കി. ഇടയ്ക്ക് അത് നിർത്തിയപ്പോൾ ചില യുവ നേതാക്കളുടെ പ്രതികരണം അറപ്പുളവാക്കുന്നതായിരുന്നു. സംസ്ഥാന അതിർത്തികളിലെ പ്രശ്നവും,അതിഥി തൊഴിലാളി പ്രശ്നവും, പ്രവാസി മലയാളികളുടെ മടക്കവും എല്ലാം ഇവർക്ക് രാഷ്ട്രീയ അജണ്ടകളായിരുന്നു. ഓരോന്നായി പൊളിഞ്ഞ വീഴുന്ന കാഴ്ച്ച നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു.

പ്രവാസികളായ മലയാളികളെ തിരികെ എത്തിക്കാനായി ഇതിനോടകം 1116 വിമാനങ്ങൾ എത്തി രോഗം കണ്ടെത്തിയ മുഴുവൻ പേർക്കും സൗജന്യ ചികിത്സ നൽകുന്നു. പരിമിതികൾ ഇല്ലെന്നല്ല ലോകത്തെ മികച്ച സൗകര്യങ്ങൾ തന്നെയാണ് ഈ കൊച്ചു കേരളം ഒരുക്കിയിരിക്കുന്നത്.. എല്ലാ കുത്തിതിരിപ്പുകാർക്കും ആത്മശാന്തി നേരുന്നു''.

കോൺഗ്രസിനെ തൊലിയുരിച്ച് അമിത് ഷാ! നേതാക്കൾക്ക് ശ്വാസം മുട്ടുന്നു! അധികാരക്കൊതി മൂത്ത ഒരു കുടുംബം!കോൺഗ്രസിനെ തൊലിയുരിച്ച് അമിത് ഷാ! നേതാക്കൾക്ക് ശ്വാസം മുട്ടുന്നു! അധികാരക്കൊതി മൂത്ത ഒരു കുടുംബം!

English summary
VK Prasanth MLA praises Kerala's fight against Covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X