കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയസൂര്യയ്ക്ക് ചിറാപൂഞ്ചിയിലെ റോഡുകളുടെ അവസ്ഥ അറിയുമോ; ചോദ്യവുമായി വികെ പ്രശാന്ത്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് വിമര്‍ശനം ഉന്നയിച്ച നടന്‍ ജയസൂര്യയുടെ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും, മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ 'ചിറാപുഞ്ചിയില്‍' റോഡ് കാണില്ലെന്നുമാണ് ജയസൂര്യ പറഞ്ഞത്. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ പരിപാലന ബോര്‍ഡ് സ്ഥാപിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു താരത്തിന്റെ വിമര്‍ശനം. എന്നാല്‍ ജയസൂര്യയുടെ വിമര്‍ശനം വന്നതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു.

1

ജയസൂര്യയുടെ വിമര്‍ശനം സര്‍ക്കാര്‍ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നെന്നാണ് പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞത്. തുടര്‍ച്ചയായി കേരളത്തില്‍ പ്രതികൂല കാലാവസ്ഥയുണ്ടാകുന്നത് റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തടസ്സമാകുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.

2

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത്. ചിറാപൂഞ്ചിയിലെ റോഡുകളുടെ അവസ്ഥ മനസിലാക്കിയിട്ട് തന്നെയാണോ ജയസൂര്യ പ്രതികരണമെന്ന് വികെ പ്രശാന്ത് ചോദിച്ചു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് നല്ല രീതിയില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായിട്ടാണ് തുടര്‍ഭരണം ലഭിച്ചതെന്നും വികെ പ്രശാന്ത് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലായിരുന്നു പ്രശാന്തിന്റെ പ്രതികരണം.

3

റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മഴ തടസം നില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. റോഡുകള്‍ ശോചനീയാവസ്ഥയില്‍ തുടരട്ടയെന്ന് ആരെയെങ്കിലും ചിന്തിക്കുമോ എന്ന് എംഎല്‍എ ചോദിച്ചു. മന്ത്രി മുഹമ്മദ് റിയാസ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അസഹിഷണുതയുണ്ടായിട്ട് കാര്യമില്ല. ചെയ്യുന്ന കാര്യങ്ങള്‍ എന്തിനാണ് വാര്‍ത്തയാക്കുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. അത്ര അസഹിഷ്ണുത പാടില്ലെന്നും വികെ പ്രശാന്ത് പറഞ്ഞു.

4

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ റോഡുകള്‍ അത്ര മോശമല്ല. കേരളത്തില്‍ റീ ബില്‍ഡ് കേരള ഉള്‍പ്പടെയുള്ളവ നടത്തിവരികയാണ്. എവിടെയെങ്കിലും അപാകതയുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി ജയസൂര്യ രംഗത്തെത്തിയിരുന്നു.

5

മന്ത്രിയോട് ചോദിച്ചതിന് ശേഷമാണ് താന്‍ സ്‌റ്റേജില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചതെന്ന് ജയസൂര്യ പോസ്റ്റില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു. ജീവിതത്തിലെ നല്ലൊരു ശതമാനം റോഡില്‍ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോള്‍ നമ്മള്‍ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഒരു പൗരന്‍ എന്ന നിലയില്‍ സ്വാഭാവികമായും നമ്മുടെ ഉള്ളില്‍നിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാന്‍ സമൂഹത്തില്‍നിന്ന് കേട്ടിട്ടുണ്ട്.

6

രണ്ടുദിവസം മുമ്പ് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയില്‍ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാന്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീ മുഹമ്മദ് റിയാസ്. ആത്മാര്‍ത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തില്‍ കാണാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ പരിപാടിയില്‍ പങ്കെടുക്കാം എന്നു മറുപടി പറയാന്‍ ഒട്ടും താമസിക്കേണ്ടി വന്നില്ല.

7

ഇന്ന് രാവിലെ അദ്ദേഹത്തിന്റെ കുടുംബവും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു പരിപാടിക്ക് പോകുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു, ഞാന്‍ എന്റെ ഉള്ളില്‍ തോന്നുന്നത് വേദിയില്‍ പറഞ്ഞോട്ടെ? അദ്ദേഹത്തിന്റെ മറുപടി നിങ്ങള്‍ ഉള്ളില്‍ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകള്‍ ചൂണ്ടിക്കാട്ടപ്പെടണം. ആ വാക്കുകള്‍ ഞാന്‍ മുന്നേ സൂചിപ്പിച്ചതുപോലെ ആത്മാര്‍ത്ഥതയുടെ ശബ്ദമായിരുന്നു. ഞാന്‍ വേദിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങള്‍ക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു.

8

റോഡുകള്‍ക്ക് എന്ത് പ്രശ്‌നം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും കോണ്‍ട്രാക്ടറിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങള്‍ക്ക് ഓഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ ആണ് എന്നതും ഒരു ജനകീയ സര്‍ക്കാറിന്റെ ലക്ഷണമാണ്. അതെ ജനകീയമായ ഒരു സര്‍ക്കാര്‍ ജനങ്ങളുടേതാവുന്നത് ജനങ്ങളുമായി അത് സജീവമായി ഇടപ്പെടുമ്പോള്‍ ആണ് . ശ്രീ റിയാസ് നമ്മുടെ ശബ്ദം കേള്‍ക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ . പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവര്‍ത്തനങ്ങളില്‍ . - ജയസൂര്യ കുറിച്ചു.

9

റോഡുകള്‍ക്ക് എന്ത് പ്രശ്‌നം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും കോണ്‍ട്രാക്ടറിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങള്‍ക്ക് ഓഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ ആണ് എന്നതും ഒരു ജനകീയ സര്‍ക്കാറിന്റെ ലക്ഷണമാണ്. അതെ ജനകീയമായ ഒരു സര്‍ക്കാര്‍ ജനങ്ങളുടേതാവുന്നത് ജനങ്ങളുമായി അത് സജീവമായി ഇടപ്പെടുമ്പോള്‍ ആണ് . ശ്രീ റിയാസ് നമ്മുടെ ശബ്ദം കേള്‍ക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ . പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവര്‍ത്തനങ്ങളില്‍ . - ജയസൂര്യ കുറിച്ചു.

'രാത്രി പുറത്തിറങ്ങി ഉമ്മ തരുമോയെന്ന് ചോദിച്ചു'; സഹപ്രവര്‍ത്തകന്റെ മോശം പെരുമാറ്റം, വെളിപ്പെടുത്തി നടി ഗൗരി'രാത്രി പുറത്തിറങ്ങി ഉമ്മ തരുമോയെന്ന് ചോദിച്ചു'; സഹപ്രവര്‍ത്തകന്റെ മോശം പെരുമാറ്റം, വെളിപ്പെടുത്തി നടി ഗൗരി

English summary
VK Prashanth MLA Says Does Jayasurya know the condition of the roads in Cherrapunji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X