കോണ്‍ഗ്രസ് നേതാവിന്റെ ആ വാക്കുകള്‍ കേട്ട് ഞാന്‍ മാത്രമല്ല അവതാരകന്‍ പോലും ഞെട്ടിപ്പോയി: വികെ സനോജ്
കേരളം എൽഡിഎഫ് സർക്കാരിന് കീഴിൽ സ്റ്റാർട്ടപ്പ് രംഗത്ത് നടത്തിയ സമാനതകളില്ലാത്ത ഇടപെടലാണ് സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളത്തെ ഒന്നാം നിരയിലെത്തിച്ചതെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തിൽ അവസരങ്ങളില്ല എന്നും, സംരംഭങ്ങൾ ആരംഭിക്കാനാവില്ല എന്നും, ചെറുപ്പക്കാർ നാട് വിടുകയാണ് എന്നുമൊക്കെയുള്ള പ്രചാരണത്തിനുള്ള മറുപടി കൂടിയാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു.
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
നിഷ്പക്ഷർക്കും രാഷ്ട്രീയ മുൻ വിധികളില്ലാതെ വസ്തുത കാണാൻ കഴിയുന്നവർക്കും മാത്രമുള്ളതാണീ പോസ്റ്റ്. കടുത്ത ഇടതുപക്ഷ വിരോധികൾ ഇത് വായിച്ചാൽ രക്തസമ്മർദമുയരാൻ സാധ്യതയുണ്ട്. കേരളം വളരെ വ്യത്യസ്തമായ രണ്ട് മേഖലകളിൽ കൈവരിച്ച അഭിമാനകരമായ ദേശീയ മികവിനെക്കുറിച്ച് ഇന്ന് വാർത്തകൾ വന്നിട്ടുണ്ട്. ഒന്ന്, സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ഒന്നാം നിരയിൽ കേരളം എത്തിയതിനെക്കുറിച്ചാണ്. കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി ടോപ്പ് പെർഫോർമറായിരുന്ന കേരളം ഇപ്പോൾ പ്രകടനം മെച്ചപ്പെടുത്തി ഇതാദ്യമായി ബെസ്റ്റ് പെർഫോർമർ പുരസ്കാരം നേടിയിരിക്കുന്നു.

ഇതോടൊപ്പമുള്ള ഒരു വാർത്ത, ഇന്ത്യയിലേറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി വീണ്ടും കേരളം മാറിയിരിക്കുന്നു. ഇപ്പോൾ ജനസംഖ്യയിൽ അര ശതമാനത്തിനും താഴെ, 0.48% മാത്രമാണ് കേരളത്തിലെ ദരിദ്രർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 0.71%മായിരുന്നത് പിന്നീട് 0.55%മായി കുറഞ്ഞു, 2022-23ൽ വീണ്ടും കുറഞ്ഞ് 0.48%ത്തിലെത്തി. ഈ കഴിഞ്ഞ നവംബർ ഒന്നിന് കേരളീയത്തിന്റെ ഉദ്ഘാടന വേദിയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ കണ്ടെത്തിയ 64,006 ദരിദ്ര കുടുംബങ്ങളിൽ 30,658 പേരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതിന്റെ വിശദമായ സ്റ്റാറ്റസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
കേരളം കൈവരിച്ച ആ നേട്ടത്തിന് ഇപ്പോൾ നീതി ആയോഗിന്റെ ദേശീയമായ അംഗീകാരം ലഭിച്ചിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാരെടുത്ത ഒന്നാമത്തെ തീരുമാനം അതിദാരിദ്ര്യം തുടച്ചുനീക്കുക എന്നതായിരുന്നു. ആ ലക്ഷ്യം 2025 നവംബർ ഒന്നിന് കൈവരിക്കണം എന്നാണ് സർക്കാർ നിശ്ചയിച്ചത്. അതിലേക്കിനി കുറച്ച് ദൂരം മാത്രമേ ഉള്ളൂവെന്ന് നീതി ആയോഗിന്റെ കണക്ക് തെളിയിക്കുന്നു. ഉത്തർപ്രദേശിലെ ദരിദ്രരുടെ ശതമാനം 17.4 ആണെന്നോർക്കുക. അതായത് ആകെ ജനസംഖ്യയിൽ 17.4% പേരും അവിടെ ദരിദ്രരാണെങ്കിൽ കേരളത്തിൽ ആകെ ജനസംഖ്യയിൽ അര ശതമാനത്തിൽ താഴെയാണ് ദരിദ്രരുടെ അനുപാതം.
കേരളം എൽഡിഎഫ് സർക്കാരിന് കീഴിൽ സ്റ്റാർട്ടപ്പ് രംഗത്ത് നടത്തിയ സമാനതകളില്ലാത്ത ഇടപെടലാണ് സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളത്തെ ഒന്നാം നിരയിലെത്തിച്ചത്. കേരളത്തിൽ അവസരങ്ങളില്ല എന്നും, സംരംഭങ്ങൾ ആരംഭിക്കാനാവില്ല എന്നും, ചെറുപ്പക്കാർ നാട് വിടുകയാണ് എന്നുമൊക്കെയുള്ള പ്രചാരണത്തിനുള്ള മറുപടി കൂടിയാണിത്. നേരത്തെ തന്നെ ലോകബാങ്ക് ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നിലനിൽക്കുന്ന അഞ്ചിടങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തിരുന്നു.
ഇന്ത്യയിൽ നിന്ന് അതിലിടംപിടിച്ചത് കേരളം മാത്രമാണെന്ന് ഓർക്കണം. ഈ നേട്ടങ്ങളെക്കുറിച്ചെല്ലാം നവകേരള സദസ്സിൽ പ്രസംഗിച്ചതിന്റെ വീഡിയോ ഇവിടെ പങ്കുവെച്ചപ്പോൾ, അതെല്ലാം വെറും തള്ളാണെന്ന് പറഞ്ഞ് കടുത്ത രാഷ്ട്രീയ വിരോധം മൂലം പരിഹസിച്ചവരുണ്ട്. സംഘപരിവാർ കോൺഗ്രസ് സൈബർ അണികളാണ് കൂട്ടത്തോടെ പരിഹാസവും ആക്രമണവുമായി വന്നത്. അവരുടെ മുഖത്തേറ്റ അടിയാണ് കേന്ദ്രസർക്കാരിന്റെ വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പുറത്തിറക്കിയ റാങ്കിംഗിൽ കേരളത്തിന് ബെസ്റ്റ് പെർഫോർമർ അംഗീകാരം ലഭിച്ചത്.
ഇത് കാണിക്കുന്നത് സംസ്ഥാന സർക്കാരിന്റെ എല്ലാവരെയും ഉൾക്കൊള്ളുന്ന സമഗ്ര വികസന നയത്തിന്റെ മികവാണ്. അതിദരിദ്രർ മുതൽ പുത്തനാശയങ്ങളുമായി വരുന്ന സംരംഭകമേഖലയിലെ മികവ് വരെ സർവതല സ്പർശിയായ വികസനം എന്നത് വെറും അവകാശവാദമല്ല എന്നും, കേരളത്തിലെ വലതുപക്ഷ ശക്തികൾ പുച്ഛിക്കുന്നത് പോലെ 'തള്ള്' അല്ല എന്നും കേന്ദ്ര സർക്കാരിന് തന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ഇനിയിപ്പോൾ പരിഹസിച്ചവർക്കും ആക്ഷേപിച്ചവർക്കുമൊക്കെ എന്ത് പറയാനുണ്ട്? ഒന്നുകിൽ പതിവുപോലെ തെറി വിളിക്കാം അല്ലെങ്കിൽ കണ്ടില്ലെന്ന മട്ടിൽ ഇതിന് താഴെ വരാതെ ഒളിച്ചോടാം
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!












Click it and Unblock the Notifications