കടകംപള്ളിയുടെ ചൈന യാത്ര രാജ്യത്തിന് അപമാനം? വികെ സിങ് പറയുന്നത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കടകംപള്ളിയുടെ ചൈന യാത്ര നിഷേധിച്ചതിന് വിശദീകരണവുമായി വിദേശകാര്യ സഹമന്ത്രി വികെ സിങ്. കടകംപള്ളിയുടെ ചൈന യാത്ര പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് വികെ സിങ് പറയുന്നത്. അതിനാലാണ് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പദവിയില്‍ താഴ്ന്ന ആളോടായിരുന്നു കടകംപള്ളി ചര്‍ച്ച നടത്തേണ്ടിയിരുന്നതെന്ന് വികെ സിങ് പറയുന്നു. ഇങ്ങനെ ചര്‍ച്ച നടത്തുന്നത് രാജ്യത്തിന് അഭിമാനകരമല്ലെന്നും രാജ്യത്തിന് അഭിമാനമാണ് വലുതെന്നും സിങ് പറഞ്ഞു.

vksingh

ചൈനയില്‍ നടക്കുന്ന യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള് ഔദ്യോഗിക സംഘം പോകാനിരുന്നത്. എന്നാല്‍ കാരണം വ്യക്തമാക്കാതെ അനുമതി നിഷേധിക്കുകയായിരുന്നു. കടകംപള്ളിക്ക് യാത്രാനുമതി നിഷേധിച്ചത് ഏറെ വിവാദമായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vk singh explains about reason for kadakampalli's china journey permission cancelled

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്