മാധ്യമ ആക്രമണം ആയുധ ലോബിയുടേതെന്ന് വികെ സിംഗ്
ദില്ലി: തനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമങ്ങള്‍ കടന്നാക്രമിക്കുന്നതിന് പിന്നില്‍ ആയുധലോബിയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്. നേരത്തെ കരസേന മേധാവിയായിരുന്നപ്പോള്‍ ആയുധ ലോബിക്ക് വഴങ്ങാത്തതിനെ തുടര്‍ന്നാണ് തനിക്കെതിരെ അവര്‍ പടയൊരുക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
തനിക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന കാര്യം വിശദീകരിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ചില മാധ്യമങ്ങളെ ആയുധ ലോബി പണം കൊടുത്തു വശത്താക്കിയിരിക്കുകയാണ്. ആയുധ ലോബിക്ക് വഴങ്ങാത്തതിന്റെ പ്രതികാരമാണ് അവര്‍ തീര്‍ക്കുന്നത്. ആയുധ ലോബിയുടെ ഇടപെടല്‍ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടുണ്ടെന്നും സിംഗ് വ്യക്തമാക്കി. മാര്‍ച്ച് 23ന് പാക്കിസ്ഥാന്‍ ദിനാഘോഷത്തില്‍ വികെ സിംഗ് പങ്കെടുത്തത് വിവാദമായിരുന്നു. ഇക്കാര്യത്തെക്കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
തനിക്കെതിരെ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ 'പ്രസ്റ്റിറ്റിയൂട്ട്‌സ്' എന്ന് വിളിച്ചതില്‍ അദ്ദേഹം ക്ഷമ ചോദിച്ചു. എല്ലാ മാധ്യമ പ്രവര്‍ത്തകരേയും താന്‍ അങ്ങിനെ വിളിച്ചിട്ടില്ലെന്നും. എന്നാല്‍ ചില മാധ്യമപ്രവര്‍ത്തകര്‍ അത്തരം വിശേഷണത്തിന് അര്‍ഹനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യമനില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനിടയില്‍ ഉണ്ടായ സംഭവവും വികെ സിംഗിനെ വിവാദത്തിലാഴ്ത്തിയിരുന്നു.












Click it and Unblock the Notifications