കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കരുതെന്ന് നടൻ വികെ ശ്രീരാമൻ; ചമ്രംപടിഞ്ഞ് ഇരിക്കണം...

ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്നും, ചമ്രംപടിഞ്ഞ് ഇരിക്കുകയാണ് വേണ്ടതെന്നുമാണ് സാഹിത്യകാരനും നടനുമായ വികെ ശ്രീരാമൻ കഴിഞ്ഞദിവസം പറഞ്ഞത്.

Google Oneindia Malayalam News

കാഞ്ഞങ്ങാട്: തീയേറ്ററുകളിലെ ദേശീയഗാനത്തെ ചൊല്ലിയായിരുന്നു അടുത്തിടെ വലിയ വിവാദങ്ങളുണ്ടായിരുന്നത്. തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയ വിധി സുപ്രീംകോടതി ദേഭഗതി ചെയ്തതോടെ ആ വിവാദത്തിന് അവസാനമാകുകയും ചെയ്തു.

സംഘപരിവാറിനെ വലിച്ചൊട്ടിച്ചത് ഈ നാടാണ്;തിയേറ്ററിലെ ദേശീയഗാനം പിൻവലിച്ചത് ഇവരുടെ പോരാട്ടത്തിനൊടുവിൽസംഘപരിവാറിനെ വലിച്ചൊട്ടിച്ചത് ഈ നാടാണ്;തിയേറ്ററിലെ ദേശീയഗാനം പിൻവലിച്ചത് ഇവരുടെ പോരാട്ടത്തിനൊടുവിൽ

എന്നാൽ വികെ ശ്രീരാമന്റെ പുതിയ പ്രസ്താവനയിലൂടെ സംസ്ഥാനത്ത് ദേശീയഗാന വിവാദം വീണ്ടും ഉടലെടുത്തിരിക്കുകയാണ്. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്നും, ചമ്രംപടിഞ്ഞ് ഇരിക്കുകയാണ് വേണ്ടതെന്നുമാണ് സാഹിത്യകാരനും നടനുമായ വികെ ശ്രീരാമൻ കഴിഞ്ഞദിവസം പറഞ്ഞത്.

കാഞ്ഞങ്ങാട്ടെ...

കാഞ്ഞങ്ങാട്ടെ...

കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ചടങ്ങിനിടെയായിരുന്നു വികെ ശ്രീരാമന്റെ വിവാദ പരാമർശം. ദേശീയ ഗാനം ആലപിക്കുമ്പോൾ ചമ്രംപടിഞ്ഞ് ഇരിക്കുകയാണ് വേണ്ടതെന്നും, എഴുന്നേറ്റ് നിൽക്കുന്നത് അശരണന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നതുമെന്നുമാണ് വികെ ശ്രീരാമൻ പറഞ്ഞത്.

ഉദ്ഘാടന പ്രസംഗം...

ഉദ്ഘാടന പ്രസംഗം...

കോളേജിലെ കാവ്യാത്സവം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സാഹിത്യകാരനും നടനുമായ വികെ ശ്രീരാമൻ വിവാദ പരാമർശം നടത്തിയത്. പ്രാർത്ഥനകൾക്ക് നമ്മൾ എഴുന്നേറ്റ് നിൽക്കേണ്ട ആവശ്യമില്ലെന്ന മുഖവുരയോടെയായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

സ്വാഗതഗാനം...

സ്വാഗതഗാനം...

കാവ്യോത്സവത്തിന്റെ സ്വാഗതഗാനം ആലപിച്ചപ്പോൾ വിദ്യാർത്ഥികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്നതാണ് ഇത്തരമൊരു വിവാദ പരാമർശത്തിനിടയാക്കിയത്. ഈ കാര്യത്തെക്കുറിച്ച് പറയുന്നതിനിടെയാണ് ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞത്.

ആഹ്വാനം...

ആഹ്വാനം...

ദേശീയഗാനം ആലപിക്കുമ്പോൾ ഇരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാൻ നമ്മൾ പരിശ്രമിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. സ്വസ്ഥമായി കണ്ണടച്ചിരുന്നാണ് രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കേണ്ടതെന്നും വികെ ശ്രീരാമൻ പറഞ്ഞു.

തെരുവുകളിലേക്ക്...

തെരുവുകളിലേക്ക്...

ദേശീയഗാനം ആലപിക്കുമ്പോൾ അറ്റൻഷനായി എഴുന്നേറ്റ് നിൽക്കുന്നത് ഭയപ്പാടിന്റെ ലക്ഷണമാണെന്നും, രാജ്യത്തിന്റെ അവസ്ഥയറിയാൻ വിദ്യാർത്ഥികൾ തെരുവുകളിലേക്ക് ഇറങ്ങാൻ തയ്യാറാകണമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

സാഹിത്യ അക്കാദമി...

സാഹിത്യ അക്കാദമി...

കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ കാവ്യോത്സവം പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ വികെ ശ്രീരാമൻ നടത്തിയ വിവാദ പരാമർശത്തെക്കുറിച്ച് മനോരമ ന്യൂസ് ചാനലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചെങ്കോട്ടയിൽ താമര വിരിയുമോ? ആദിവാസി മേഖലകളിൽ പിന്നോട്ടുപോയാൽ സിപിഎമ്മിന് അടിതെറ്റും...ചെങ്കോട്ടയിൽ താമര വിരിയുമോ? ആദിവാസി മേഖലകളിൽ പിന്നോട്ടുപോയാൽ സിപിഎമ്മിന് അടിതെറ്റും...

English summary
vk sreeraman spoke about national anthem in kasargod.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X