Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂട്യൂബ് നിര്‍ത്തുന്നുവെന്ന് ഫിറോസ് ചുട്ടിപ്പാറ, ഇതില്‍ നിന്നുള്ള വരുമാനം കൊണ്ട് മുന്നോട്ട് പോകില്ല

യൂട്യൂബിലെ പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബ് വ്‌ളോഗിംഗിന്റെ കേരളത്തിലെ തുടക്കകാലത്ത് തന്നെ ജനപ്രിയ വ്‌ളോഗര്‍ എന്ന വിശേഷണം ലഭിച്ച ആളാണ് ഫിറോസ്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമത്തില്‍ ജനിച്ച ഫിറോസ് 2007 മുതല്‍ 2012 വരെ സൗദി അറേബ്യയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്നു. 2012 ല്‍ നാട്ടിലെത്തിയ ഫിറോസ് പിന്നീട് തിരിച്ചുപോയില്ല.

2018 ല്‍ ആണ് ക്രാഫ്റ്റ് മീഡിയ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പാചക വീഡിയോകള്‍ ആയിരുന്നു ചെയ്തിരുന്നത്. അധികം വൈകാതെ തന്നെ ഫിറോസിന്റെ ചാനലിന് പ്രേക്ഷകര്‍ ഏറെയായി. യൂട്യൂബ് ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള കേരളത്തിലെ യൂട്യൂബ് ചാനലുകളിലൊന്നായും വില്ലേജ് ഫുഡ് ചാനല്‍ ( വിഎഫ്‌സി ) എന്ന ഫിറോസിന്റെ ചാനല്‍ മാറി. ഇപ്പോഴിതാ ഒരു സുപ്രധാന തീരുമാനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ്.

Firoz Chuttippara

താന്‍ യൂട്യൂബ് നിര്‍ത്താന്‍ പോകുകയാണ് എന്നാണ് ഫിറോസ് ചുട്ടിപ്പാറ അറിയിച്ചിരിക്കുന്നത്. യൂട്യൂബ് വീഡിയോയിലൂടെ തന്നയാണ് ഫിറോസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബിസിനസ് രംഗത്തേക്ക് ചുവടുമാറുകയാണ് എന്നും യുഎഇ ആസ്ഥാനമാക്കി കൊണ്ടാണ് പുതിയ സംരംഭത്തിന് തുടക്കമിടുന്നത് എന്നും ഫിറോസ് പറഞ്ഞു. ഇനിയും യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

അതിനാലാണ് സ്വയം സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നത് എന്നും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു. ബിസിനസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അതിനാല്‍ കൂടുതല്‍ സമയമെടുത്തുള്ള പാചക വിഡിയോകള്‍ക്ക് പകരം റീലുകളില്‍ ആയിരിക്കും ഇനി കൂടുതല്‍ പ്രത്യക്ഷപ്പെടുക എന്നും എന്നാല്‍ കുക്കിംഗ് വിഡിയോകള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നില്ലെന്നും ഫിറോസ് ചുട്ടിപ്പാറ അറിയിച്ചു.

'ഞാനിപ്പോള്‍ ഷാര്‍ജയിലാണ് ഉള്ളത്. ഒരു ചെറിയൊരു ചുവടുവയ്പ് വെച്ചാലോയെന്ന് ആലോചിക്കുകയാണ് ഞങ്ങള്‍. അതിന്റെ ഭാഗമായി ദുബായില്‍ എത്തിയതാണ്. ബിസിനസിലേക്ക് മാറിയാലോ എന്നാണ് ചിന്ത. യൂട്യൂബാണ് ഇപ്പോഴത്തെ വരുമാന മാര്‍ഗം. ആ വരുമാനത്തെ ആശ്രയിക്കാതെ? വേറെ എന്തെങ്കിലും ബിസിനസ് ചെയ്താല്‍ നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുമോ?', ഫിറോസ് പറഞ്ഞു.

റെസ്റ്റോറന്റ് ബിസിനസിലേക്ക് കടന്നാല്‍ അത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല എന്നും ഫുഡ് ബിസിനസ് കുറച്ച് റിസ്‌കാണ് എന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലുമൊരു ബിസിനസ് ചെയ്യണം എന്നും അങ്ങനെ ഒരു ബ്രാന്‍ഡ് ബില്‍ഡ് ചെയ്യാനാണ് നോക്കുന്നത് എന്നും തന്റെ തീരുമാനം അറിയിച്ച് കൊണ്ട് ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു. ഫിറോസിനൊപ്പം തന്നെ രതീഷ്, ലക്ഷ്മണന്‍ തുടങ്ങിയ സഹായികളും അദ്ദേഹത്തിന്റെ ചാനലിലൂടെ ജനപ്രിയരായി മാറിയവരാണ്.

9.02 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് ഫിറോസ് ചുട്ടിപ്പാറയുടെ ചാനലിന് യൂട്യൂബില്‍ ഉള്ളത്. ഇതുവരെ 522 വീഡിയോകളാണ് വില്ലേജ് ഫുഡ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. മുതല ഫ്രൈ, 100 കിലോയുള്ള മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍, വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍, 300 കിലോ ബീഫ് അച്ചാര്‍, ഭീമന്‍ പുട്ട്, ഐസ്‌ക്രീം, ഫ്രൂട്ട് സലാഡ് എന്നിങ്ങനെ ആയിരുന്നു ഫിറോസിന്റെ വീഡിയോകളിലെ ഐറ്റങ്ങള്‍.

ഇത്തരത്തില്‍ കുറെ അളവില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളെല്ലാം സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം കഴിക്കുകയും അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കൊടുക്കുകയും ആണ് ഫിറോസ് ചെയ്യുന്നത്. നിരവധിയാളുകളാണ് ഫിറോസിന്റെ വീഡിയോ കാണാറുള്ളത്. അപ്പോള്‍ നമ്മളുടെ ഇന്നത്തെ പരിപാടി എന്ന് പറഞ്ഞ് കൊണ്ടാണ് ഫിറോസ് ഓരോ വീഡിയോയും ആരംഭിക്കാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+