'സ്ലോമോഷൻ ഡാൻസ് ഇനി ജയിലിൽ ആവാം'; പ്രണയം നടിച്ച് പീഡനം, വ്‌ളോഗർ ജുനൈദ് അറസ്റ്റിൽ
മലപ്പുറം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വ്ലോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
പ്രതി യുവതിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തകയും ചെയ്യുകയുമായിരുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത മലപ്പുറം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിൽ വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ ബെംഗളൂരു എയർപോർട്ട് പരിസരത്തി വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നമേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ പ്രിയൻ എസ് കെ, എ എസ് ഐ തുളസി, പോലീസുകാരായ ദ്വിദീഷ്,മനുദാസ് രാമചന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നിയമ നടപടികൾക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് കോടതിയിൽ ഹാജരാക്കും.
അതേ സമയം ഇയാളുടെ അറസ്റ്റ് വിവരം അറിഞ്ഞതിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ വീഡിയോകൾക്ക് താഴെ കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇനി കുറച്ചു നാൾ ജയിലിൽ ചപ്പാത്തിക്കുള്ള മാവ് ഉരുട്ടാം, സ്ലോ മോഷനൊക്കെ ഇനി ജയിലിന്റെ ഉള്ളിൽ വെച്ചാകാം അണ്ണാ എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications