വ്ലോഗർ ജുനൈദിന്റെ മരണം: അസ്വഭാവികത ഉണ്ടോയെന്ന് അന്വേഷിക്കും,സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും
മലപ്പുറം: വ്ലോഗർ ജുനൈദ് വാഹാനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വഭാവികത ഉണ്ടോയെന്ന് മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് പോലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇയാളുടെ മൊഴി രേഖപ്പെടുത്തും.
ഇന്നലെ വൈകീട്ട് 5. 20 ഓടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയിൽ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. മഞ്ചേരി തൃത്തലങ്ങോട് മരത്താണ് വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത് എന്നാണ് നിഗമനം. റോഡരികിൽ രക്തം വാർന്ന നിലയിൽ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കൽ കോളേജ് ആളുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജുനൈദിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു ജുനൈദ്. അടുത്തിടെ ജുനൈദ് അറസ്റ്റിലായിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ ജുനൈദിനെ മലപ്പുറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു എയർപോർട് പരിസരത്ത് വെച്ചാണ് പോലീസ് ജുനൈദിനെ അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. പുറത്തിറങ്ങിയ ശേഷവും ജുനൈദ് ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു.












Click it and Unblock the Notifications