ബീഫ് കുത്തിക്കയറ്റുന്ന സ്ഥലം ഉണ്ടെങ്കില്‍ പറയണേ. ഇവിടെ 400 ആണ് വില: ലക്ഷ്മി മേനോന് പിന്തുണ
കേരളത്തെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന വിമര്‍ശനം നേരിടുന്ന ദി കേരള സ്റ്റോറി 2 എന്ന സിനിമയ്‌ക്കെതിരെ പ്രതികരിച്ച വ്‌ളോഗറും നടിയും അവതാരകന്‍ മിഥുന്റെ ഭാര്യയുമായ ലക്ഷ്മി മേനോന് എതിരെ സൈബര്‍ ആക്രമണം. സിനിമയില്‍ കഥാപാത്രത്തിന്റെ വായിലേക്ക് ബീഫ് കുത്തിക്കയറ്റുന്ന രംഗത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് ലക്ഷ്മിയുടെ ഫേസ്ബുക്ക് പേജില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്നത്. സിനിമയിലെ ഈ രംഗത്തിന് എതിരേ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.
ലക്ഷ്മിയെയും മകളെയും അധിക്ഷേപിക്കുന്ന രീതിയിലുള്ള കമന്റുകളാണ് കൂടുതലും വരുന്നത്. എന്നാല്‍ മകളെ ഇത്തരം കമന്റുകളിലേക്കു വലിച്ചിട്ടാല്‍ ഭയക്കുന്നവളല്ല താനെന്നും പോയി തരത്തില്‍ കളിക്കാനുമാണ് ലക്ഷ്മി വിമര്‍ശകരോടു പറയുന്നത്. അതേസമയം സിനിമയിലെ രംഗത്തെ വിമര്‍ശിച്ച ലക്ഷ്മിക്ക് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. എവിടെയെങ്കിലും ബീഫ് ഇതുപോലെ വായിലേക്ക് കുത്തിക്കയറ്റുന്ന സ്ഥലം ഉണ്ടെങ്കില്‍ പറയുക. ഇവിടെ 400 ഒക്കെയാണ് വില. ഈ കമന്റിനു പിന്നാലെ പലരും തങ്ങളുടെ സ്ഥലത്തെ വില പറഞ്ഞു കൊണ്ട് ലക്ഷ്മിക്ക് പിന്തുണ അര്‍പ്പിക്കുന്നുണ്ട്.

സിനിമയ്‌ക്കെതിരെയുള്ള ലക്ഷ്മിയുടെ വിമര്‍ശനം ഇതായിരുന്നു. കേരള സ്റ്റോറിയുടെ ട്രെയിലര്‍ നമ്മളെല്ലാവരും കണ്ടു കാണും. ഒരു കുട്ടിയെ നിര്‍ബന്ധിച്ച്, കൈയും കാലും ഒക്കെ പിടിച്ച് ബീഫ് കൊടുക്കുന്ന രംഗം. പണ്ട് അമ്മ എനിക്ക് കഫ് സിറപ്പ് തന്നതാണ് എനിക്ക് ഓര്‍മ്മ വന്നത്. പ്രൊപ്പഗാണ്ടയ്ക്കു വേണ്ടി എടുക്കുന്ന സിനിമയാണെങ്കിലും നാഷണല്‍ അവാര്‍ഡ് ഒക്കെ വാങ്ങാനുള്ളതല്ലേ, കുറച്ചുകൂടി വൃത്തിക്ക് എടുക്കായിരുന്നു. അവര് ചിലപ്പോള്‍ മതസ്പര്‍ദ്ധയ്ക്ക് വേണ്ടി ചെയ്തതായിരിക്കില്ല. ഇങ്ങനെ ബീഫ് കൊടുത്താല്‍ ആരായാലും കഴിക്കുമോ. ഒന്നുകില്‍ പൊറോട്ടയുടെ കൂടെ കഴിക്കണം. അല്ലെങ്കില്‍ പഴംപൊരി എങ്കിലും വേണം.
നമ്മുടെ നാട്ടില്‍ കൊളസ്‌ട്രോള്‍ കൂടി വരികയാണല്ലോ. അതിനെക്കുറിച്ച് ആലോചിച്ചായിരിക്കാം അങ്ങനെ ഒരു സീന്‍ ഇറക്കിയത്. എന്റെ അമ്മ ബീഫും പോര്‍ക്കും കഴിക്കില്ല. ഞാനിതൊക്കെ കഴിക്കാറുണ്ട്. ഞങ്ങള്‍ ചിലപ്പോള്‍ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ പുറത്തുപോയി പൊറോട്ടയും ബീഫും കഴിക്കാറുണ്ട്. ഇതുപോലെ കേരളത്തില്‍ ഫ്രീ ആയിട്ട് വായില്‍ കുത്തിക്കയറ്റി ബീഫ് തരുന്ന സ്ഥലം ഉണ്ടെങ്കില്‍ പറഞ്ഞു തരണം. ഞങ്ങള്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം എന്നില്ലാതെ അവിടെ വന്നു ഭക്ഷണം കഴിച്ചിരിക്കും. അതാണ് മലയാളി. ഇതുകൊണ്ടൊന്നും ഞങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ല.












Click it and Unblock the Notifications