ആമസോണ്‍ വനത്തിനുള്ളില്‍ മലയാളി വ്ളോഗറെ കാണാതായി? കുത്തിയൊഴുകുന്ന നദിയിലൂടെ ചങ്ങാട യാത്ര: ദുരൂഹത
വിദേശ രാജ്യങ്ങളിലെ അപകടകരമായ മേഖലകളിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ച് പ്രശസ്തനായ മലയാളി വ്ളോഗറാണ് മാഹീന്. സമൂഹ മാധ്യമങ്ങളില്‍ Hitchhiking.nomad എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇപ്പോഴിതാ മാഹീനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന മാഹീനെ ആമസോണ്‍ വനാന്തരങ്ങളില്‍ കാണാതായെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കഴിഞ്ഞ നാല് ദിവസമായി ഫേസ്ബുക്കിലോ ഓണ്‍ലൈനിലോ മാഹിനെ സംബന്ധിച്ച് യാതൊരു അപ്ഡേറ്റുകളും വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് മാഹീന്റെ തിരോധാനത്തെ കുറിച്ച് സംശയം ഉയരുന്നത്.
ദക്ഷിണ അമേരിക്കയിലെ രാജ്യമായ പെറുവിലൂടെയാണ് മാഹീന് സഞ്ചരിച്ചിരുന്നത്. നാലു ദിവസങ്ങള്‍ക്ക് മുന്‍പ് പെറുവിലെ നാപ്പോ നദിയിലൂടെ സ്വന്തമായി നിര്‍മ്മിച്ച ചെറിയ ചങ്ങാടത്തിലൂടെ യാത്ര ചെയ്യുന്ന പടം മാഹീന് പങ്കുവെച്ചിരുന്നു. ഇതിനു ശേഷം അപ്ഡേറ്റുകള് ഒന്നും പുറത്തു വന്നിട്ടില്ല. ശക്തമായ അടിയൊഴുക്കുള്ള നദിയിലൂടെയാണ് യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ മാഹിന്‍ യാത്ര ചെയ്തത്. ഇതാണ് ഫോളോവേഴ്സിനെ ആശങ്കപ്പെടുത്തുന്നത്. 'ആമസോണ്‍ കാട്ടിലൂടെയുള്ള ചങ്ങാട യാത്ര തുടങ്ങി' എന്ന അടിക്കൂറിപ്പോടെ കഴിഞ്ഞ മാര്‍ച്ച് 13ന് തന്റെ യാത്രയുടെ വീഡിയോ മാഹീന് പങ്കുവെച്ചിരുന്നു. അതീവ ദുഷ്കരമാണ് യാത്ര എന്നത് വീഡിയോയില്‍ തന്നെ വ്യക്തമാണ്.

350 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് 10-15 ദിവസം വേണ്ടിവരും എന്നാണ് മാഹീന് പറയുന്നത്. കൊടുംകാടിനു നടുവിലൂടെയാണ് യാത്ര ചെയ്യുന്നത്. യാത്രയ്ക്ക് പ്രദേശവാസികളായ രണ്ടു പേരും ഒപ്പം ഉണ്ടായിരുന്നു.
യാത്ര തുടങ്ങുന്നതിനു മുമ്പ് ഒരു പട്ടാളക്കാരന് ഈ യാത്ര സേഫ് അല്ല എന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നദിയിലൂടെയുള്ള യാത്രയ്ക്കിടെ എന്തും സംഭവിക്കാമെന്ന് മാഹിന്‍ തന്നെ വീഡിയോയില്‍ പറയുന്നുമുണ്ട്. യാത്രയ്ക്കിടെ കനത്ത മഴ പെയ്യുന്നതും കാറ്റ് വീശുന്നതും കാണാം. ഇതിനു ശേഷമിട്ട ഒരു പോസ്റ്റാണ് ദുരൂഹത ഉണര്‍ത്തുന്നത്. ഇത് മാഹിന്‍ തന്നെ മുന്‍കൂട്ടി അപ്ലോഡ് ചെയ്തതാകാന്‍ സാധ്യതയുണ്ടെന്നാണ് ഫോളോവേഴ്സ് പറയുന്നത്. യാത്രക്കിടയില്‍ അപകടം സംഭവിച്ചാല്‍ അത് പുറത്ത് അറിയിക്കാനായി മുന്‍കൂട്ടി തയ്യാറാക്കി വെച്ചിരുന്നതാണ് ഈ പോസ്റ്റ് എന്നാണ് പറയുന്നത്.
അതേസമയം ഉള്വനത്തിലായതു കൊണ്ടാകാം അദ്ദേഹത്തെ റേഞ്ചില്‍ കിട്ടാത്തത് എന്നാണ് പലരും കമന്റ് ബോക്സില്‍ പറയുന്നത്. എവിടെയെങ്കിലും സുരക്ഷിതനായിരിക്കാം എന്നാണ് പലരും പ്രതീക്ഷ പങ്കുവെക്കുന്നത്. നദിയിലെ കുത്തൊഴുക്കാണ് ആശങ്ക സൃഷ്ടിക്കുന്ന ഒരു ഘടകം.
താലിബാന് ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലൂടെയും ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിലൂടെയും തനിച്ച് യാത്ര ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാവല്‍ വ്ളോഗറാണ് മാഹിന്‍. അതുകൊണ്ടുതന്നെ പ്രതിസന്ധികളെ തരണം ചെയ്ത് മാഹിന്‍ അടുത്തദിവസം വരുമെന്നാണ് ഫോളോവേഴ്സിന്റെ പ്രതീക്ഷ. പെറുവിലെ ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍ ഇടപെട്ട് വ്യക്തത വരുത്തണമെന്നും ഫോളോവേഴ്സ് ആവശ്യപ്പെടുന്നു. അതേസമയം, ഇത് സെല്‍ഫ് മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായുള്ള മാഹീന്റെ തന്ത്രമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications