ലുലു മാളില്‍ മാത്രം ആ കളി നടന്നില്ല; അവര്‍ പിടിച്ച് പൊലിസില്‍ ഏല്‍പ്പിച്ചു,ഫൈനും അടച്ചു; വ്ളോഗർ നാസിം
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർമാരില്‍ കേരളത്തിന് പുറത്ത് അടക്കം വലിയ ആരാധകരുള്ള താരമാണ് നാസിം. ഒരു വീഡിയോയ്ക്കും മില്യണ്‍ കണക്കിനാണ് വ്യൂസ്. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളുമായി ബന്ധപ്പെട്ട കണ്ടന്റുകള്‍ ചെയ്യുന്നത് കൊണ്ടായിരിക്കാം എന്നാണ് മൈല്‍സ്റ്റോണ്‍ മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നാസിം പറയുന്നത്.
അവസാനമായി ഇട്ട ഒരു വീഡിയോക്ക് 65 മില്യണ്‍ വ്യൂസാണ് ലഭിച്ചത്. നേരത്തെ 40 മില്യണ് അടുത്ത് വ്യൂസ് കിട്ടിയിരുന്നു. എന്നാല്‍ 65 കിട്ടുമെന്ന് കരുതിയിരുന്നില്ല. എന്റെ പ്രൊഫൈലില്‍ ആദ്യം തന്നെ ഇട്ടത് ഒരു പ്രാങ്ക് വീഡിയോ ആയിരുന്നു. അന്ന് അതിനും ഒരു മില്യണ്‍ വ്യൂസ് കിട്ടി. പിന്നെ ഞാന്‍ അത് ഡിലീറ്റ് ചെയ്തു. കാണുമ്പോള്‍ എനിക്ക് തന്നേ അയ്യേന്ന് തോന്നി.

തുടക്കത്തില്‍ കുറച്ച് പ്രാങ്ക് വീഡിയോ ചെയ്തിട്ടുണ്ട്. തല്ല് കിട്ടുന്നതിലേക്ക് എത്തിക്കാതെ നോക്കും. വീഡിയോ എടുക്കുമ്പോള്‍ ഫുള്‍ പ്ലാന്‍ഡ് ആയിരിക്കും. പുറത്ത് നിന്ന് കാണുന്നവർ വിചാരിക്കും ഇത് വലിയ സീന്‍ ആകുമെന്ന്. എന്നാല്‍ അപ്പുറത്ത് നില്‍ക്കുന്ന ആള്‍ക്ക് അത്ര ഫീല്‍ ആകാത്ത് തരത്തിലായിരിക്കും ഞാന്‍ വീഡിയോ എടുക്കുകയെന്നും നാസിം വ്യക്തമാക്കുന്നു.
ഞാന്‍ അധികവും റീല്‍സില്‍ ഹിന്ദി സോങ് ആണ് ഇടാറുള്ളത്. വീഡിയോയില്‍ ഹിന്ദി കമന്റ്സും വരാറുണ്ട്. അതുകൊണ്ട് തന്നെ ആ ഭാഗത്ത് നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. അബു സലീം നല്ല സുഹൃത്താണ്. എനിക്ക് ആദ്യമായി മെസേജ് അയച്ച വ്യക്തിയാണ് അവന്‍. അങ്ങനെയാണ് പരിചയമാകുന്നത്.
ഒരിക്കല്‍ ഞാനും മറ്റൊരു സുഹൃത്ത് അജാസും ഒരു വീഡിയോ എടിക്കാനായി ലുലു മാളില്‍ പോയി. എന്തായാലും വീഡിയോ കിട്ടി. സത്യം പറഞ്ഞാല്‍ എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. രണ്ടാമത്തെ വീഡിയോ എടുക്കാന്‍ നോക്കുമ്പോഴേക്കും കോളറില്‍ ഒരു പിടുത്തം വീണു. കുറേ കോട്ടിട്ട ആളുകള്‍. ലുലുവിന്റെ ആളുകളായിരുന്നു.
ഹൈപ്പർ മാർക്കറ്റിനുള്ളില്‍ കയറി, മറ്റുള്ളവർ ട്രോളിയില്‍ വെച്ച സാധനം എടുത്ത് എന്റെ ട്രോളിയില്‍ വെക്കുന്ന തരത്തിലുള്ള ഒരു പ്രാങ്ക് വീഡിയോയായിരുന്നു ചെയ്തത്. അവർ എന്നെ പിടിച്ച് ബേസ്മെന്റ് ഭാഗത്തേക്ക് കൊണ്ടുപോയി. അവിടെ ഒരു ഓഫീസില്‍ റിട്ടയർഡ് ആയ പൊലീസ് ഉദ്യോഗസ്ഥരൊക്കെ ഇരിക്കുന്നു. അവർ വലിയ സീനാക്കി.
പൊലീസിനെയൊക്കെ വിളിപ്പിച്ചു. അവസാനം ഫൈനും അടുപ്പിച്ചാണ് വിട്ടത്. അതോടെ വലിയ മൂഡ് ഓഫായിരുന്നു. എന്നാല്‍ രാത്രി തന്നെ ചിന്തമാറി. വീണ്ടും വേറൊരു ഇടത്ത് നിന്ന് വീഡിയോ എടുത്ത് ഇടാന്‍ തുടങ്ങി. അതിനൊക്കെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചതെന്നും നാസിം പറയുന്നു.












Click it and Unblock the Notifications