എനിക്ക് പറയാനുള്ളത് മെഹ്നു കേട്ടില്ലല്ലോ?; റിഫയുടെ മരണത്തില്‍ എങ്ങുമെത്താതെ അന്വേഷണം
കോഴിക്കോട്: വ്‌ളോഗറും യുട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും പറഞ്ഞ് ബന്ധുക്കള്‍ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ പുരോഗതിയില്ല. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ മെഹ്നു കഴിഞ്ഞ മാസമാണ് ദുബായില്‍ വെച്ച് മരിച്ചത്. ഭര്‍ത്താവ് മെഹ്നാസില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഉണ്ടായെന്നും ഇതേ തുടര്‍ന്നാണു മരണം സംഭവിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്‌സുള്ള റിഫ, ഭര്‍ത്താവ് മെഹ്നാസിനൊപ്പം ദുബായിലാണ് താമസിച്ചിരുന്നത്. രണ്ട് വയസ് പ്രായമുള്ള ഒരു മകനുണ്ട് ഇരുവര്‍ക്കും.
അതേസമയം മരിക്കുന്നതിനു മുന്‍പ് തന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് റിഫ പറഞ്ഞിരുന്നുവെന്ന് മെഹ്നാസ് പറഞ്ഞിരുന്നു. എന്നാല്‍ വഴക്കുണ്ടാകുമ്പോള്‍ എപ്പോഴും റിഫ ഇങ്ങനെ പറയാറുണ്ടെന്നും അതുപോലെയാണ് എന്നാണ് താന്‍ കരുതിയതെന്നും മെഹ്നാസ് പറയുന്നു. മരിക്കുന്നതിന്റെ തലേ ദിവസം റിഫ ജോലി ചെയ്യുന്ന കടയില്‍ നിന്നു വളരെ വൈകിയാണ് വന്നത് എന്ന് മെഹ്നാസ് പറയുന്നു. സാധാരണ ഗതിയില്‍ എല്ലാ ദിവസവും 10 - 11 മണിയോടെ എത്തുന്ന റിഫ അന്ന് രാത്രി 1.45നാണ് എത്തിയത്. എവിടെപ്പോയി എന്നു ചോദിച്ചു തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്ന് മെഹ്നാസ് സമ്മതിക്കുന്നുണ്ട്.

വരാന്‍ വൈകുമെന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോകുന്നുവെന്നും പറഞ്ഞ് റിഫ നേരത്തേ അയച്ച മെസേജ് പിന്നീടാണ് മെഹ്നാസ് കണ്ടത്. അത് കണ്ടതോടെ വഴക്ക് അവസാനിപ്പിച്ച് താന്‍ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയെന്നും ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോള്‍ ഏകദേശം 3 മണിയായി എന്നും മെഹ്നാസ് തന്റെ വീഡിയോയില്‍ പറയുന്നു. മുറിയില്‍ എത്തിയപ്പോഴാണ് റിഫ തൂങ്ങിയ നിലയില്‍ കിടക്കുന്നത് കണ്ടതെന്ന് മെഹ്നാസ് പറയുന്നു. പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു എന്നും മെഹ്നാസ് പറയുന്നു.

കൂട്ടുകാരനും ക്യാമറാമാനുമായ ജംഷാദ് ശല്യപ്പെടുത്തുന്ന വിവരം റിഫ ഒരിക്കലും പറഞ്ഞിരുന്നില്ലെന്നും മുന്‍പ് നെഗറ്റീവ് ആയി പെരുമാറുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഉറക്കം കളയുന്നതായിട്ട് പറഞ്ഞിരുന്നുവെന്നും മെഹ്നാസ് വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ മാത്രം അവനെ താക്കീത് ചെയ്യേണ്ടി വന്നുവെന്നും മെഹ്നാസ് പറയുന്നു. മറ്റ് പ്രശ്‌നങ്ങളൊന്നും ഉള്ളതായി റിഫ തന്നോട് പറഞ്ഞിരുന്നില്ല എന്നും മെഹ്നാസ് പറയുന്നു. വരാന്‍ നേരം വൈകിയതിനെ കുറിച്ച് വഴക്കുണ്ടായപ്പോഴാണ് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞത്.

പക്ഷേ അതെന്താണെന്നു പറഞ്ഞിരുന്നില്ലെന്നും എനിക്കു പറയാനുള്ളത് എന്താണെന്നു മെഹ്നു കേട്ടില്ലല്ലോ എന്നു ചോദിച്ചു പിന്നീട് ശബ്ദ സന്ദേശം അയച്ചിരുന്നു എന്നും മെഹ്നാസ് പറയുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയിരുന്നില്ല എന്നും അതിന് മാത്രം കാര്യമായിട്ട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നും മെഹ്നാസ് പറയുന്നു. റിഫയുടെ താല്‍പര്യപ്രകാരമാണ് ദുബായില്‍ തുടര്‍ന്നിരുന്നതെന്നും മെഹ്നാസ് പറഞ്ഞു. അതേസമയം മരിക്കുന്നതിന്റെ തലേ ദിവസം വരെ റിഫ സന്തോഷവതിയായിരുന്നെന്നും രണ്ട് മണിക്കൂറിനുള്ളില്‍ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നുമാണ് സഹോദരന്‍ പറയുന്നത്.

മരിക്കുന്നതിന്റെ രണ്ട് മണിക്കൂര്‍ മുന്‍പു വരെ റിഫയുമായി സംസാരിച്ചിരുന്നുവെന്നും സഹോദരന്‍ പറയുന്നു. തന്നോട് പെട്ടെന്ന് ആശുപത്രിയില്‍ എത്തണമെന്ന് പറഞ്ഞാണ് മെഹ്നാസ് വിളിച്ചതെന്നും ആശുപത്രിയില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ മനസിലാകുന്നതെന്നും സഹോദരന്‍ പറയുന്നു. അവിടെ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. റിഫ തനിക്ക് അയച്ച സന്ദേശങ്ങളെല്ലാം പൊലീസിന് കാണിച്ചു കൊടുക്കുമ്പോള്‍ മെഹ്നു തടഞ്ഞുവെന്ന് സഹോദരന്‍ പറയുന്നു. ഇതൊക്കെ കാണിച്ചാല്‍ ഇവിടെ നിന്നു പെട്ടെന്നു നാട്ടിലേക്ക് മൃതദേഹം കൊണ്ടു പോകാന്‍ കഴിയില്ല എന്നു പറഞ്ഞപ്പോള്‍ അതു ശരിയാണെന്ന് തനിക്കും തോന്നിയെന്ന് സഹോദരന്‍ പറഞ്ഞു.
Recommended Video

റിഫ മരിച്ചു കിടക്കുമ്പോള്‍ മെഹ്നാസ് വിഡിയോ സ്റ്റോറി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു എന്നും സഹോദരന്‍ പറഞ്ഞു. മെഹ്നു പലപ്പോഴും റിഫയെ മര്‍ദിച്ചിരുന്നു. മുന്‍പൊരിക്കല്‍ അവളുടെ കാല്‍ ഒടിച്ചിരുന്നു. അന്ന് ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റതാണെന്നാണ് അവള്‍ തങ്ങളോടെല്ലാം പറഞ്ഞത് എന്നും സഹോദരന്‍ പറയുന്നു.












Click it and Unblock the Notifications