പടയൊരുക്കം സമാപനത്തില്‍ നിന്ന് വിഎം സുധീരന് വിട്ടുനിന്നതിന് പിന്നില്‍
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പങ്കെടുത്ത പടയൊരുക്കം ജാഥയുടെ സമാപന ചടങ്ങില്‍ നിന്നും വിഎം സുധീരന് വിട്ടുനിന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത സമാപന ചങ്ങില്‍ നിന്നാണ് വിഎം സുധീരന് വിട്ടുനിന്നത്. എന്നാല്‍ രാവിലെ എയര്‍പ്പോര്‍ട്ടില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ സുധീരന് എത്തിയിരുന്നു. രമേശ് ചെന്നിത്തലയുമായുള്ള പ്രതിഷേധം രാഹുല്‍ ഗാന്ധിയെ അറിയിക്കാന്‍ വേണ്ടിയാണ് പടയൊരുക്കം പരിപാടിയുടെ സമാപനത്തില്‍ നിന്ന് വിട്ടു നിന്നതിന് പിന്നിലെന്നാണ് സൂചന.
മദ്യ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സുധീരന് എടുത്ത നിലപാടുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തോല്‍വിക്ക് ആക്കം കൂട്ടി എന്ന് നേരത്തെ എ,ഐ ഗ്രൂപ്പൂകാര്‍ ആരോപിച്ചിരുന്നു. എ,ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം കാരണമാണ് വിഎം സുധീരന് കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. സുധീരന്റെ കര്‍ക്കശമായ നിലപാട് രണ്ടു ഗ്രൂപ്പുകളെയും ചൊടിപപിച്ചിരുന്നു.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ ഇരു ഗ്രൂപ്പുകളുടെയും നോമിനികളെ തള്ളി സുധീരനുമായി അടുപ്പമുള്ളവരെ ചില ജില്ലകളില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവ്നനിരുന്നു. നേരത്തെ സുധിരന്റെ നിലപാടുകള്‍ക്കെതിരെ ഇരു ഗ്രൂപ്പിലെയും നേതാക്കള്‍ പരസ്യമായി രംഗത്തും വന്നിരുന്നു.
രമേശ് ചെന്നിത്തലയുമായി സുധീരന് കുറച്ച് നാളായി അത്ര നല്ല അടുപ്പത്തിലല്ല. മുന്‍ കെപിസിസി അദ്ധ്യക്ഷനായിരുന്നിട്ടും പടയൊരുക്കം ജാഥയുടെ സ്വീകരണങ്ങളില്‍ നിന്ന് വിഎം സുധീരനെ ഒഴിവാക്കിയതും സുധീരന് ചെന്നിത്തലയോടുള്ള അകല്‍ച്ച വര്‍ധിക്കാനുള്ള കാരണമായി കണക്കാക്കുന്നു. ജാഥയില്‍ പങ്കെടുക്കാത്തിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു സുധീരന് പറഞ്ഞത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications