കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടയൊരുക്കം സമാപനത്തില്‍ നിന്ന് വിഎം സുധീരന്‍ വിട്ടുനിന്നതിന് പിന്നില്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പങ്കെടുത്ത പടയൊരുക്കം ജാഥയുടെ സമാപന ചടങ്ങില്‍ നിന്നും വിഎം സുധീരന്‍ വിട്ടുനിന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത സമാപന ചങ്ങില്‍ നിന്നാണ് വിഎം സുധീരന്‍ വിട്ടുനിന്നത്. എന്നാല്‍ രാവിലെ എയര്‍പ്പോര്‍ട്ടില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ സുധീരന്‍ എത്തിയിരുന്നു. രമേശ് ചെന്നിത്തലയുമായുള്ള പ്രതിഷേധം രാഹുല്‍ ഗാന്ധിയെ അറിയിക്കാന്‍ വേണ്ടിയാണ് പടയൊരുക്കം പരിപാടിയുടെ സമാപനത്തില്‍ നിന്ന് വിട്ടു നിന്നതിന് പിന്നിലെന്നാണ് സൂചന.

മദ്യ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സുധീരന്‍ എടുത്ത നിലപാടുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ തോല്‍വിക്ക് ആക്കം കൂട്ടി എന്ന് നേരത്തെ എ,ഐ ഗ്രൂപ്പൂകാര്‍ ആരോപിച്ചിരുന്നു. എ,ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം കാരണമാണ് വി​എം സുധീരന്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. സുധീരന്‍റെ കര്‍ക്കശമായ നിലപാട് രണ്ടു ഗ്രൂപ്പുകളെയും ചൊടിപപിച്ചിരുന്നു.

 vmsudeeran

ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ ഇരു ഗ്രൂപ്പുകളുടെയും നോമിനികളെ തള്ളി സുധീരനുമായി അടുപ്പമുള്ളവരെ ചില ജില്ലകളില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൊണ്ടുവ്നനിരുന്നു. നേരത്തെ സുധിരന്‍റെ നിലപാടുകള്‍ക്കെതിരെ ഇരു ഗ്രൂപ്പിലെയും നേതാക്കള്‍ പരസ്യമായി രംഗത്തും വന്നിരുന്നു.

രമേശ് ചെന്നിത്തലയുമായി സുധീരന്‍ കുറച്ച് നാളായി അത്ര നല്ല അടുപ്പത്തിലല്ല. മുന്‍ കെപിസിസി അദ്ധ്യക്ഷനായിരുന്നിട്ടും പടയൊരുക്കം ജാഥയുടെ സ്വീകരണങ്ങളില്‍ നിന്ന് വിഎം സുധീരനെ ഒഴിവാക്കിയതും സുധീരന് ചെന്നിത്തലയോടുള്ള അകല്‍ച്ച വര്‍ധിക്കാനുള്ള കാരണമായി കണക്കാക്കുന്നു. ജാഥയില്‍ പങ്കെടുക്കാത്തിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു സുധീരന്‍ പറ‍ഞ്ഞത്.

English summary
ex kpcc president vm sudeeran not participated in closing ceremony of padayorukkam jadha lead by ramesh chennithala. closing ceremony fucntion was inaugrated by rahul gandhi at thiruvanathapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X