കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികളുടെ പരസ്യം നല്‍കിയാലും ആ വികൃതമുഖം മറച്ചുവെക്കാനാവില്ല: വിഎം സുധീരന്‍

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെങ്കില്‍ കൊലപാതകം നേരിട്ടു ചെയ്തുവരെ മാത്രം പിടികൂടിയാല്‍ പോര, ഗൂഢാലോചന നടത്തുന്ന ഉന്നത സിപിഎം നേതാക്കളെകൂടി പിടികൂടണമെന്ന് വി എം സുധീരന്‍. കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അസഹിഷ്ണുതയുടെ ആള്‍രൂപമായി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും മാറി. മനുഷ്യ ജീവിന് തെല്ലും വിലകല്‍പ്പിക്കാതെ സി പി എമ്മും ബി ജെ പിയും ആളെ കൊല്ലുന്നത് രാഷ്ട്രീയ ശൈലിയായി മാറ്റിയിരിക്കുകയാണ്. ഇരു പാര്‍ട്ടികളും ഭീകരന്‍മാരെ കടത്തിവെട്ടുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെയ്ക്കുന്നത്. കൊലപാതക രാഷ്ട്രീയം വര്‍ധിക്കുന്നതിലൂടെ ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് പുറത്തു വരുന്നത്.

cpm

ഇന്ന് ലോക്കപ്പു മുറികള്‍ കൊലയറകളായി മാറുകയാണ്. ജനങ്ങളെ സംരക്ഷിക്കേണ്ട പൊലീസ് തെരുവു ഗുണ്ടകളെ നാണിപ്പിക്കുന്ന രീതിയില്‍ അതിക്രമകാരികളായി മാറുന്ന സ്ഥിതി വിശേഷമാണുള്ളത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണംമാത്രമല്ല ആഭ്യന്തര വകുപ്പിനെ പ്രതികൂട്ടിലാക്കുന്ന സംഭവങ്ങളല്ലാം സംസ്ഥാനത്തിന് അപമാനകരമാണ്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിനുത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനാലാണ് സി ബി ഐ അന്വേഷണം സര്‍ക്കാര്‍ നിരാകരിക്കുന്നത്. ശുഹൈബിന്റെ കാര്യത്തിലും ഇതേ നിലപാടാണ് തുടരുന്നത്. ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ പരാജയം നേരിടുന്ന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനു പകരം ഭരണ പരാജയത്തിന്റെ പ്രതീകമായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടി കണക്കിന് രൂപയുടെ പരസ്യം നല്‍കിയാലും സര്‍ക്കാരിന്റെ ഭീകരമുഖം മറച്ചു പിടിക്കാനാവില്ല. അത്തോളിയിലെ ലോക്കപ്പ് മര്‍ദനത്തില്‍ ഉത്തരവാദിയായ എ എസ് ഐ യെ സസ്‌പെന്റ് ചെയ്യണം. പൊലീസുകാരനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ നരേന്ദ്രമോദി പാര്‍ലമെന്ററിയെയും ജുഡീഷ്യറിയെയും തിരഞ്ഞെടുപ്പു കമ്മീഷനെയും നോക്കുകുത്തിയാക്കുമ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സത്യം പറഞ്ഞ മനുഷ്യാവകാശ കമ്മീഷനെ സമ്മര്‍ദ്ദത്തിലാക്കി വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ്. മനുഷ്യജീവനു വിലകല്‍പ്പിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധസമരങ്ങളുമായി മുന്നോട്ടു പോകുമെന്നും വി എം സുധീരന്‍ പറഞ്ഞു.

പിക്കറ്റിംഗിനു ശേഷം വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വയം അറസ്റ്റു വരിച്ചു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ പി ശങ്കരന്‍, ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ്, കെ പി സി സി ഭാരവാഹികളായ അഡ്വ പി എം സുരേഷ് ബാബു, അഡ്വ.കെ പ്രവീണ്‍കുമാര്‍, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, സെക്രട്ടറി എം എ റസാക്ക് മാസ്റ്റര്‍, പാറക്കല്‍ അബ്ദുള്ള എം എല്‍ എ, ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി മനോജ് ശങ്കരനെല്ലൂര്‍, ജനതാദള്‍-യു ഡി എഫ് വിഭാഗം നേതാവ് അഡ്വ നരേന്ദ്രകുമാര്‍, കേരളാ കോണ്‍ഗ്രസ്-ജെ ജില്ലാ സെക്രട്ടറി സി വീരാന്‍കുട്ടി, സി എം പി നേതാവ് നാരായണന്‍കുട്ടി മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, കെ രാമചന്ദ്രന്‍ മാസ്റ്റര്‍ സംസാരിച്ചു.

English summary
VM Sudheeran about CPM leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X