ആദിവാസി പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ കണ്ണ് തുറക്കണം: വിഎം സുധീരന്
കാക്കനാട്: കൊലചെയ്യപ്പെട്ട മധു നീതി നിഷേധിക്കപ്പെടുന്ന ആദിവാസി സമൂഹത്തിന്റെ പ്രതീകമാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്. ആധിവാസികള്‍ നല്കുന്ന കേസുകളുടെ അവസാനം അവര്‍ തന്നെ പ്രതികളാകുന്ന അവസ്ഥായാണ് ഉള്ളത്. അക്രമികള്‍ക്കെതിരെ പ്രയോഗിക്കാന്‍ പട്ടികജാതി പീഡനനിരോധന നിയമത്തിനെതിരെ സുപ്രീം കോടതി പോലും ആദിവാസി,ദലിത് സമൂഹങ്ങള്‍ക്ക് എതിരായാണ് പുറപ്പെടുവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ ആദിവാസി ഗോത്രമഹാസഭ സംഘടിപ്പിച്ച 'ആദി ശക്തി സമ്മര്‍ സ്കൂള്‍ 'പഠന ക്യാംപ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു വി.എം.സുധീരന്.
മദ്യവും മയക്കുമരുന്നും നല്കി ആദിവാസികളെ അടിമ പണിയെടുക്കുന്നവര്‍ക്കെതിരെ യുവതലമുറ ജാഗ്രത കാണിക്കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കോടിക്കണക്കിന് രൂപ ആദിവാസി ക്ഷേമത്തിനായി നല്‍കുന്നുണ്ട്. എന്നാല്‍ അവരുടെ ക്ഷേമത്തിന് ഇതുപകരിക്കുന്നില്ല. ചൂഷണത്തിന്റെ കാര്യത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. അനുവദിക്കപ്പെടുന്ന ആനുകൂല്യങ്ങളെല്ലാം ഇടനിലക്കാരുടെ കൈകളിലേക്കാണ് ഒഴുകിയെത്തുന്നത്. സര്‍ക്കാരും പൊലിസും വനംവകുപ്പും ഇടനിലക്കാര്‍ക്ക് ചൂഷണത്തിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന അവസ്ഥയാണ്. ആദിവാസിയുടെ മണ്ണ്് നഷ്ടപ്പെടുന്ന സാഹചര്യം അനുദിനം വര്‍ധിക്കുന്നു. ഭരണകൂടവും പൊതുസമൂഹവും ആദിവാസി പ്രശ്നങ്ങളില്‍ കണ്ണുതുറക്കണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.

പ്രണവം പബ്ലിക്കേഷന്‍ പുറത്തിറക്കിയ പുസ്തകം 'മധു വംശവെറിയുടെ ഇര' എഴുത്തുകാരന് നാരായന് നല്കി വി.എം.സുധീരന് പ്രകാശനം ചെയ്തു. ഹയര്‍ സെക്കന്ററി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അനുഗ്രഹ്കലേഷിനേയും ചിത്രകാരന് കെ.ആര്.രാഹുലിനേയും ചടങ്ങില്‍ ആദരിച്ചു. ആദിവാസി ഗോത്രമഹാസഭയുടെ നേത്രത്വത്തിലായിരുന്നു 'ആദി ശക്തി സമ്മര്‍ സ്കൂള്‍ ' പഠന ക്യാംപ് സംഘിപ്പിച്ചത്. സമ്മേളനത്തില്‍ എം.ഗീതാനന്ദന് അധ്യക്ഷത വഹിച്ചു. വിളയോടി വേണുഗോപാല്‍, പ്രസാധകന്' ഷാജി ജോര്‍ജ്, നഗരസഭ ചെയര്‍പേഴ്സണ്‍ എം.ടി ഓമന, വി.ഡി. മജീന്ദ്രന്, എം.എന്‍.ഗിരി ,ഷാനവാസ്, മേരി ലിഡിയ, ജോണ്‍ ജോസഫ്, അജിത തങ്കപ്പന്, ബിന്ദു തങ്കം കല്ലാണി എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് നടന്ന ചടങ്ങില്‍ പി.ടി.തോമസ് എം.എല്‍.എ സമാപന സന്ദേശം നല്കി.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications