കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കണ്ണ് തുറക്കണം: വിഎം സുധീരന്‍

  • By Desk
Google Oneindia Malayalam News

കാക്കനാട്: കൊലചെയ്യപ്പെട്ട മധു നീതി നിഷേധിക്കപ്പെടുന്ന ആദിവാസി സമൂഹത്തിന്റെ പ്രതീകമാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍. ആധിവാസികള്‍ നല്‍കുന്ന കേസുകളുടെ അവസാനം അവര്‍ തന്നെ പ്രതികളാകുന്ന അവസ്ഥായാണ് ഉള്ളത്. അക്രമികള്‍ക്കെതിരെ പ്രയോഗിക്കാന്‍ പട്ടികജാതി പീഡനനിരോധന നിയമത്തിനെതിരെ സുപ്രീം കോടതി പോലും ആദിവാസി,ദലിത് സമൂഹങ്ങള്‍ക്ക് എതിരായാണ് പുറപ്പെടുവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ ആദിവാസി ഗോത്രമഹാസഭ സംഘടിപ്പിച്ച 'ആദി ശക്തി സമ്മര്‍ സ്‌കൂള്‍ 'പഠന ക്യാംപ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു വി.എം.സുധീരന്‍.

മദ്യവും മയക്കുമരുന്നും നല്‍കി ആദിവാസികളെ അടിമ പണിയെടുക്കുന്നവര്‍ക്കെതിരെ യുവതലമുറ ജാഗ്രത കാണിക്കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കോടിക്കണക്കിന് രൂപ ആദിവാസി ക്ഷേമത്തിനായി നല്‍കുന്നുണ്ട്. എന്നാല്‍ അവരുടെ ക്ഷേമത്തിന് ഇതുപകരിക്കുന്നില്ല. ചൂഷണത്തിന്റെ കാര്യത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. അനുവദിക്കപ്പെടുന്ന ആനുകൂല്യങ്ങളെല്ലാം ഇടനിലക്കാരുടെ കൈകളിലേക്കാണ് ഒഴുകിയെത്തുന്നത്. സര്‍ക്കാരും പൊലിസും വനംവകുപ്പും ഇടനിലക്കാര്‍ക്ക് ചൂഷണത്തിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന അവസ്ഥയാണ്. ആദിവാസിയുടെ മണ്ണ്് നഷ്ടപ്പെടുന്ന സാഹചര്യം അനുദിനം വര്‍ധിക്കുന്നു. ഭരണകൂടവും പൊതുസമൂഹവും ആദിവാസി പ്രശ്‌നങ്ങളില്‍ കണ്ണുതുറക്കണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.

news

പ്രണവം പബ്ലിക്കേഷന്‍ പുറത്തിറക്കിയ പുസ്തകം 'മധു വംശവെറിയുടെ ഇര' എഴുത്തുകാരന്‍ നാരായന് നല്‍കി വി.എം.സുധീരന്‍ പ്രകാശനം ചെയ്തു. ഹയര്‍ സെക്കന്ററി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അനുഗ്രഹ്കലേഷിനേയും ചിത്രകാരന്‍ കെ.ആര്‍.രാഹുലിനേയും ചടങ്ങില്‍ ആദരിച്ചു. ആദിവാസി ഗോത്രമഹാസഭയുടെ നേത്രത്വത്തിലായിരുന്നു 'ആദി ശക്തി സമ്മര്‍ സ്‌കൂള്‍ ' പഠന ക്യാംപ് സംഘിപ്പിച്ചത്. സമ്മേളനത്തില്‍ എം.ഗീതാനന്ദന്‍ അധ്യക്ഷത വഹിച്ചു. വിളയോടി വേണുഗോപാല്‍, പ്രസാധകന്‍' ഷാജി ജോര്‍ജ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.ടി ഓമന, വി.ഡി. മജീന്ദ്രന്‍, എം.എന്‍.ഗിരി ,ഷാനവാസ്, മേരി ലിഡിയ, ജോണ്‍ ജോസഫ്, അജിത തങ്കപ്പന്‍, ബിന്ദു തങ്കം കല്ലാണി എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് നടന്ന ചടങ്ങില്‍ പി.ടി.തോമസ് എം.എല്‍.എ സമാപന സന്ദേശം നല്കി.
English summary
VM Sudheeran about tribal issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X