കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എജിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി എം സുധീരന്‍

  • By Aiswarya
Google Oneindia Malayalam News

കൊച്ചി: അഡ്വക്കറ്റ് ജനറലിനെതിരെ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍. സംസ്ഥാന സര്‍ക്കാരിനുവേണ്ടിയാണ് അഡ്വക്കേറ്റ് ജനറല്‍ പ്രവര്‍ത്തിക്കേണ്ടത്. എ.ജിയെ കോടതി വിമര്‍ശിച്ചതില്‍ തെറ്റില്ലെന്നും വി.എം. സുധീരന്‍ പറഞ്ഞു

സര്‍ക്കാറിനെതിരായ കേസുകളില്‍ എ.ജിയുടെ ബന്ധുക്കള്‍ എതിര്‍ കക്ഷിക്കുവേണ്ടി ഹാജരാകുന്നത് ശരിയല്ലെന്നും വി.എം. സുധീരന്‍ പറഞ്ഞു.കൊച്ചിയില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ സുധീരന്‍ പറഞ്ഞു.

vm-sudheeran.png -Properties

കേസിന്റെ പരിഗണനയില്‍ ഇല്ലാത്ത വിഷയങ്ങളില്‍ ജഡ്ജിമാര്‍ അഭിപ്രായം പറയുന്നത് തെറ്റാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുഖ്യമന്ത്രിയെ കുറിച്ച് വന്ന പരാമര്‍ശം ഇത്തരത്തിലുള്ളതാണെന്നും സുധീരന്‍ പറഞ്ഞു.

ഭരണഘടനാസ്ഥാപനങ്ങളിലിരിക്കുന്നവര്‍ സ്വയം തിരുത്തണം. ഔചിത്യം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിമര്‍ശങ്ങളില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണം. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ദൗര്‍ഭാഗ്യകരമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

English summary
vm sudheeran against advocate general, ag will work for government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X